Latest NewsKerala

ബ്രണ്ണൻ കോളേജിൽ യേശുവിനെയും കുരിശിനെയും അപമാനിച്ച് എസ്എഫ്ഐ: താമരശ്ശേരി രൂപതയുടെ താക്കീത്

കണ്ണൂർ: ബ്രണ്ണൻ കോളേജിൽ യേശുവിനെ അപമാനിക്കുന്ന തരത്തിൽ എസ്എഫ്ഐ ബോർഡുകൾ സ്ഥാപിച്ചത് വിവാ​ദമാകുന്നു. പെൺകുട്ടിയെ കുരിശിൽ തറച്ച ചിത്രം അടങ്ങുന്ന ബോർഡാണ് ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിന് വഴിയൊരുക്കിയത്. ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെൺകുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ എന്നു തുടങ്ങുന്ന വാചകവും ബോർഡിലുണ്ടായിരുന്നു. കാസ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധവുമായെത്തിയതോടെ കോളേജ് അധികൃതർ ഇടപെട്ട് ബോർഡുകൾ നീക്കം ചെയ്തു.

ഇതിനെതിരെ ആദ്യം കാസയുടെ കണ്ണൂർ യൂണിറ്റാണ് രംഗത്തെത്തിയത്. തുടർന്ന് വിഷയം ക്രൈസ്തവ യുവജന സംഘടന ഏറ്റെടുക്കുകയായിരുന്നു. ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോർഡെന്നും കെസിവൈഎം വ്യക്തമാക്കിയിരുന്നു. കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാർഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് എസ്എഫ്‌ഐ ബോർഡ് നീക്കിയത്. ഇരുമ്പാണിമേൽ തൊഴിക്കുന്നത് എസ്എഫ്‌ഐയ്ക്ക് അപകടകരമാണെന്നും കെസിവൈഎം താമരശ്ശേരി യൂണിറ്റ് മുന്നറയിപ്പ് നൽകി.

കെസിവൈഎം താമരശ്ശേരി രൂപയുടെ പ്രതിഷേധ കുറിപ്പിന്റെ പൂർണ്ണ രൂപം:

ബ്രണ്ണനിലെ SFIയോട് “ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ്”(അപ്പ-22:14)
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,
തലശ്ശേരി ബ്രണ്ണൻ കലോത്സവവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹം രക്ഷയുടെ പ്രതീകമായ വിശുദ്ധ കുരിശിനെയും പവിത്രമായ വിശുദ്ധ കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് SFI സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് SFIക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുന്നു. ഒരു കരണത്തടിച്ചാൽ മാറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരുടെ ക്ഷമ SFIയുടെ കുട്ടികുരങ്ങന്മാർ വീണ്ടും വീണ്ടും പരീക്ഷിച്ചാൽ, ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചത് എന്ന് ഓർക്കുന്നത് നല്ലത്.

ക്രൈസ്തവരുടെ വിശ്വാസത്തെ വികലമായി SFI ഇത്തരത്തിൽ “ആവിഷ്കരിക്കുന്നത്”
ഇത് ആദ്യമായല്ല എന്ന് ഓർമയുണ്ട്. ആവിഷ്കാര സ്വാതന്ത്രം അതിരുകടന്നാൽ
നിങ്ങളുടെ കപട പ്രത്യയശാസ്ത്രത്തെ
ഇതുപോലെ പൊതുവേദിയിൽ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ യുവതക്ക് ഭരണാഘടന നൽകുന്നുണ്ട് എന്ന കാര്യം മറക്കേണ്ട.
പ്രായത്തിന്റെ തിളപ്പിൽ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ല എന്ന് നിങ്ങൾക്ക് പറഞ്ഞു തരാൻ ഒരു പ്രത്യേയശാസ്ത്രം പോലും ഇല്ലാത്തതാണ് നിങ്ങളുടെ കുറവ്. “ലക്ഷ്യം കാണാൻ ഏത് മാർഗവും തിരഞ്ഞെടുക്കാം” എന്നതാണല്ലോ നിങ്ങളുടെ താത്വിക ആചാര്യന്മാരുടെ ഉപദേശം.

നിങ്ങളുടെ ലക്ഷ്യം എന്താണെന്നു പലപ്പോഴായി പൊതുസമൂഹത്തിന് വ്യക്തമാകുന്നുണ്ട്. പക്ഷെ അതിനു ഉപയോഗിക്കുന്ന മാർഗം കുറഞ്ഞ പക്ഷം പിതൃശൂന്യതയുടെ മാർഗമായി തരംതാഴ്ത്തപ്പെടരുതെന്ന് ഓർമിപ്പിക്കുന്നു.
എന്ന് രാഷ്ട്രീയ ബോധവും, രാഷ്ട്രബോധവുമുള്ള കത്തോലിക്ക യുവജനത.
കെ.സി.വൈ.എം.
എസ്.എം.വൈ.എം.
താമരശ്ശേരി രൂപത

കാസയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:

കുട്ടി സഖാക്കൾ മുതൽ മുതിർന്ന സഖാക്കൾ വരെ നടത്തുന്ന ക്രൈസ്തവ അവഹേളനം അവസാനിപ്പിക്കണം.
മൂന്നു ദിവസങ്ങൾക്കു മുമ്പാണ് തലശ്ശേരി ബ്രണ്ണൻ കോളേജിലെ കുട്ടി സഖാക്കൾ ക്രൈസ്തവ വിശ്വാസങ്ങളെയും വിശുദ്ധ കുരിശിനെയും അവഹേളിക്കുവാൻ വേണ്ടി മാത്രമായിട്ട് ഉണ്ടാക്കിയെടുത്ത വാചകങ്ങളുള്ള പോസ്റ്ററുമായി രംഗത്ത് എത്തിയത് ……. ഇപ്പോഴിതാ കത്തോലിക്കാസഭയെയും വിശ്വാസങ്ങളെയും വൈദികരെയും കന്യാസ്ത്രീകളെയും പച്ചയായി അവഹേളിക്കുന്ന നാടകവുമായി മുതിർന്ന സഖാക്കളും എത്തിയിരിക്കുന്നു.

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന സർഗോത്സവത്തിലാണ് കക്കുകളി എന്ന നാടകം നടക്കുന്നത്.സഭാ സംവിധാനങ്ങളെയും വൈദികരെയും കന്യാസ്ത്രീകളെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും പച്ച നുണകൾ പറഞ്ഞു വെക്കുകയും ചെയ്യുന്ന ഈ നാടകം കഥാകൃത്തായ ഫ്രാൻസിസ് നെറോണയുടെ ഒരു ക്രിസ്ത്യൻ വിരുദ്ധ കഥയുടെ ദൃശ്യ ആവിഷ്കാരമാണ്.

ഗുരുവായൂർ പോലെ മതസൗഹാർദ്ദത്തിന് പേരുകേട്ട ഒരു സ്ഥലത്ത് ഇത്തരത്തിൽ ഒരു നാടകം നടത്തിയതിന്റെ ഉദ്ദേശം ക്രിസ്തീയ വിശ്വാസങ്ങളെ അന്യമതസ്ഥരുടെ മുന്നിൽ അവഹേളിക്കുകയും താറടിച്ചു കാണിക്കുകയും ചെയ്യുക എന്നതിനപ്പുറം വേറെയൊന്നും തന്നെയില്ല !
എന്നാൽ ഈ സർഗോത്സവം എന്ന പരിപാടിയുമായിട്ട് ഗുരുവായൂർ ദേവസ്വത്തിനോ ക്ഷേത്ര കമ്മറ്റിക്കോ , ക്ഷേത്രത്തിനോ യാതൊരുവിധ ബന്ധവുമില്ല എന്നുള്ളതാണ് സത്യം …… സർഗോത്സവം എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് CPIM ഭരിക്കുന്ന ഗുരുവായൂർ നഗരസഭയാണ് , ആ നഗരസഭ അംഗങ്ങളും ഇടതുവലത് രാഷ്ട്രീയക്കാരും ഉൾപ്പെട്ടതാണ് സർഗോത്സവം പരിപാടിയുടെ സംഘാടകസമിതിയും …… ഇവർ തന്നെയാണ് ഇത്തരത്തിൽ ഒരു നാടകം അവിടെ നടത്തുവാനായി നാടകസമിതിയെ നിശ്ചയിച്ചതും …… ഈ നാടകം അരങ്ങിൽ അവതരിപ്പിക്കുന്നത് ആലപ്പുഴയിലെ നെയ്തൽ നാടക സംഘമാണ്. ഇതിൻ്റെ അണിയറ പ്രവർത്തകരെല്ലാം സി.പി.എമ്മിൻ്റെ സാസ്കാരിക മുഖമെന്ന് അറിയപ്പെടുന്നവരും .

ക്രൈസ്തവ വിശ്വാസങ്ങളെ മാത്രം തിരഞ്ഞു പിടിച്ചു ആവിഷ്കാര സ്വാതന്ത്ര്യം നടത്തുന്ന സഖാക്കളുടെ ഇത്തരം നടപടികളിൽ ശക്തമായി പ്രതിഷേധിക്കുന്നു.നിങ്ങൾ ഇത് ചെയ്യേണ്ടത് ഈ ക്രൈസ്തവ ന്യുനപക്ഷ സമൂഹത്തോടല്ല ……..ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യവും ഐക്യവും സമാധാനവും ജനാധിപത്യവും നില നിർത്തുന്ന ഒരേയൊരു മതസമൂഹം ക്രൈസ്തവ സമൂഹമാണ്.
ഇവിടെ അടിച്ചമർത്താലുകളോ, നിർബന്ധിത ജീവിത രീതികളോ ഇല്ല …… ഇവിടെ പെണ്ണിനും ആണിനും ഒരേ സ്വാതന്ത്ര്യമാണ് , അവർക്ക് എന്ത് ജീവിതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ക്രിസ്ത്യൻ സമൂഹം നൽകുന്നു.

എന്നാൽ മാനുഷിക മൂല്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത , സ്ത്രീകളെ അടിമകളായി മാത്രം കാണുന്ന , അനാചാരങ്ങൾ പൊതുസമൂഹത്തിലും രാജ്യത്തിനും ഭീഷണിയായി മാറിയിരിക്കുന്ന ഒരു മത സമൂഹം ഇവിടെയുണ്ട് !

അവരിൽ അല്ലെ ആദ്യം പുരോഗമനം വരേണ്ടത് ? അവരെയല്ലേ നിങ്ങൾ ആദ്യം പുരോഗമനത്തിലേക്ക് നയിക്കേണ്ടത് ? അതിനുവേണ്ടിയല്ലേ നിങ്ങൾ നിങ്ങളുടെ തൂലിക ചലിപ്പിക്കേണ്ടത് ???

അതോ നിങ്ങളുടെ പാർട്ടിയെ തന്നെ കീഴടക്കി കഴിഞ്ഞിരിക്കുന്ന മതമൗലികവാദികൾ പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് ഗതികേടുകൊണ്ട് നിങ്ങൾ സഖാക്കൾ, മറ്റു മതങ്ങളെ അവഹേളിക്കുവാനായി നിന്നു കൊടുക്കുന്നതാണോ ???
എന്തുതന്നെയായാലും നിങ്ങൾക്കിത് അധികകാലം തുടരാനാവില്ല !

shortlink

Related Articles

Post Your Comments

Related Articles


Back to top button