പുനലൂർ: രണ്ട് കുട്ടികളെ ഷാൾ കൊണ്ട് ശരീരത്തോടു ചേർത്തു കെട്ടിയ ശേഷം കല്ലടയാറ്റിലേക്ക് ചാടിയ യുവതിയും കുട്ടികളും മരിച്ചു. കമുകുംചേരി ചരുവിള പുത്തൻവീട്ടിൽ രമ്യാ രാജ് (30), മകൾ സരയു (അഞ്ച്), മകൻ സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
മുക്കടവ് കിൻഫ്ര പാർക്കിനു സമീപം ഇന്നലെ ഉച്ചയോടെയാണ് യുവതി മക്കളുമായി ആറ്റിൽ ചാടിയത്. സമീപവാസികളും പുനലൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
കല്ലുവാതുക്കൽ പാറയിൽ പാലമൂട്ടിൽ വീട്ടിൽ സജി ചാക്കോയാണ് ഭർത്താവ്. ഇയാൾ വിദേശത്താണ്. സംഭവത്തിൽ പുനലൂർ പൊലീസ് കേസെടുത്തു. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments