ThiruvananthapuramNattuvarthaLatest NewsKeralaNews

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന് ഷോ​ക്കേ​റ്റ് ദാരുണാന്ത്യം

ഊ​ള​മ്പാ​റ ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റെ​ക്സി​ലെ മാ​നേ​ജ​ർ പേ​രൂ​ർ​ക്ക​ട എ​ൻ​സി​സി റോ​ഡ് ദു​ർ​ഗാ​ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 6 എ ​രാ​ഗ​മാ​ല്യ​ത്തി​ൽ എം.​ജി. ഷാ​ജി (58) ആ​ണ് മ​രി​ച്ച​ത്

പേ​രൂ​ർ​ക്ക​ട: ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഊ​ള​മ്പാ​റ ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റെ​ക്സി​ലെ മാ​നേ​ജ​ർ പേ​രൂ​ർ​ക്ക​ട എ​ൻ​സി​സി റോ​ഡ് ദു​ർ​ഗാ​ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 6 എ ​രാ​ഗ​മാ​ല്യ​ത്തി​ൽ എം.​ജി. ഷാ​ജി (58) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​ഭാ​ത സ​വാ​രി​ക്ക് ശേ​ഷം ദു​ർ​ഗാ ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ത​ന്‍റെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി വീ​ട്ടി​ലെ പ്ല​ഗി​ൽ ക​ണ​ക്ഷ​ൻ കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷോ​ക്കേ​റ്റ​ത്.

Read Also : ബ്രണ്ണൻ കോളേജിൽ യേശുവിനെയും കുരിശിനെയും അപമാനിച്ച് എസ്എഫ്ഐ: താമരശ്ശേരി രൂപതയുടെ താക്കീത്

ഏ​റെ നേ​രം ക​ഴി​ഞ്ഞും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചാ​ർ​ജിം​ഗ് പോ​യി​ന്‍റി​നു സ​മീ​പം ഷാ​ജി​യെ ക​ണ്ടെ​ത്തി​യ​ത്.​ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലാ​റ്റി​ക്സി​ലെ സീ​നി​യ​ർ മാ​നേ​ജ​ർ ആ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഭാ​ര്യ: കെ.​എ​സ്. സി​നി (എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സ്, ആ​നാ​ട്). മ​ക്ക​ൾ: ഡോ. ​ദേ​വി​ക ദാ​മി​നി, ദി​വ് ന​ന്ദ​ൻ (ടെ​ക്നോ​പാ​ർ​ക്ക്). മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11-ന് ​തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button