തിരുവനന്തപുരം: സംസ്ഥാനത്തെ താപസൂചിക ഉയര്‍ന്നനിലയില്‍. തിരുവനന്തപുരത്തും കോഴിക്കോടും കൊടും ചൂടാണ്. രണ്ടു ജില്ലകളിലും മലയോരമേഖലയില്‍ അനുഭവപ്പെടുന്ന ചൂട് 54 ഡിഗ്രി സെല്‍ഷ്യസാണ്. സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ഇത് അതീവ ജാഗ്രതാ ഘട്ടമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read Also: എല്ലുകളുടെ ആരോഗ്യത്തിന് ക്യാബേജ്
ആലപ്പുഴയിലും കോട്ടയത്തും പത്തനംതിട്ടയിലും ചിലയിടങ്ങളില്‍ അനുഭവപ്പെടുന്നത് 45 ഡിഗ്രിക്ക് മുകളിലാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്‌സ് 40നും 45നും ഇടയിലാണ്. ഇടുക്കിയില്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് 29ല്‍ താഴെ താപനില. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. അതിനാല്‍ ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൂടിന് താല്‍ക്കാലിക ശമനമെന്നോണം സംസ്ഥാനത്ത് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
Post Your Comments