ThiruvananthapuramLatest NewsKeralaNattuvarthaNews

10​ വ​യ​സ്സു​കാ​രി​യ്ക്ക് പീ​ഡനം : പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജു(41)വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

തി​രു​വ​ന​ന്ത​പു​രം: 10​ വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജു(41)വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ആണ് ശി​ക്ഷ വിധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​ക​ത​ട​വും അ​നു​ഭ​വി​ക്ക​ണം. പി​ഴ തു​ക ഈ​ടാ​ക്കി കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

Read Also : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോഗ്രാം സ്വർണവുമായി രണ്ട് പേര്‍ പിടിയില്‍ 

2021 ആ​ഗ​സ്റ്റ് 13-ന്​ ​ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്കാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പ്ര​തി കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്ന്​ ഭ​ക്ഷ​ണം പാ​ത്ര​ത്തി​ൽ വാ​ങ്ങി​യി​രു​ന്നു. ഈ ​പാ​ത്രം തി​രി​ച്ചു​വാ​ങ്ങാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം നടന്നത്. ക​ട​ന്നു​പി​ടി​ച്ച പ്ര​തി​യെ ത​ള്ളി​യി​ട്ട​തി​നു​ശേ​ഷം കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തുടർന്ന്, വീ​ട്ടി​ലെ​ത്തി​യ കു​ട്ടി വീ​ട്ടു​കാ​രോ​ട് സം​ഭ​വം പ​റ​ഞ്ഞു. വീട്ടുകാർ അ​യി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു.

അ​യി​രൂ​ർ എ​സ്.​ഐ​യാ​യി​രു​ന്ന ആ​ർ. സ​ജീ​വാ​ണ് കേ​സ് അ​ന്വേ​ഷണം നടത്തിയത്. കേ​സി​ൽ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 13 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button