KeralaLatest NewsNews

വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകാൻ ശ്രമിച്ചു, മിക്ക സമയവും ടൂർ: കള്ളനോട്ട് കേസിലെ ജിഷമോൾ ആള് ചില്ലറക്കാരിയല്ല

ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസർ എം ജിഷമോൾക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് കണ്ടെത്തൽ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായാണ് പരാതി. നേരത്തെ ആലപ്പുഴ മാരാരിക്കുളത്തെ കൃഷി ഓഫിസറായിരുന്നു എം ജിഷമോൾ. അവിടെ വച്ചും ചില ക്രമക്കേടുകൾ നടത്തിയിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം, കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ ജിഷമോളെ സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സസ്‌പെൻഷൻ. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കൃഷി ഓഫീസർ ആണെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവർ ഓഫീസിൽ വരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഇവർ ടൂറിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ എല്ലാം തുറന്നു പറഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

Also Read:സുജയ പാർവതി 24 ചാനലിൽ നിന്നും രാജിവെച്ചു? ചർച്ചകൾ ഇങ്ങനെ

ജിഷയ്ക്ക് പിന്നിൽ വൻ സംഘമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഫാഷൻ ഷോയും മോഡലിംഗുമാണ് ജിഷയുടെ പ്രിയ വിനോദം. ഇതുവഴി നല്ലൊരു വരുമാനവും ഇവർക്ക് ലഭിക്കുന്നുണ്ട്. ജിഷയുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞതാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭർത്താവിനെ കുറിച്ച് പോലീസിനോടും ഓഫീസിലുള്ളവരോടും ഇവർ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഇത് പോലീസിൽ സംശയം ജനിപ്പിക്കുന്നു.

ജിഷ താമസിക്കുന്ന സ്ഥലത്ത് സുഹൃത്തുക്കൾ എന്ന ലേബലിൽ ഇവരെ ഇവിടെ പലരും കാണാൻ വരാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫാഷൻ ഷോയും മോഡലിംഗും നടത്തുന്ന ജിഷ വിവിധ ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഈ രംഗത്ത് നിരവധി സമ്മാനങ്ങളും ക്യാഷ് അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബിഎസ്‌സി അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരിയായ ഇവര്‍ നേരത്തെ എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2013ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button