മുംബൈ: ഇപ്പോള്‍ 500ന്റെ ഒരു വ്യാജ നോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നത്. വെറുമൊരു വ്യാജനല്ല ഇത് ഒന്നൊന്നര നോട്ടാണെന്ന് നിങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും എന്ന് ഇത് ലഭിച്ച ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡോ മനന്‍ വോറയാണ്, തനിക്ക് ലഭിച്ച അതി വിശേഷമായ വ്യാജ നോട്ട് പുതിയ സാമൂഹിക മാധ്യമമായ ത്രെഡ്‌സില്‍ പങ്കുവച്ചത്. 500 ന്റെ വ്യാജന്‍ നിര്‍മ്മിക്കാനുപയോഗിച്ച പരീക്ഷണം രസകരമാണെന്നായിരുന്നു ഡോ മനന്‍ വോറയുടെ നിരീക്ഷണം. വ്യാജ നോട്ടിന്റെ ചിത്രം ത്രെഡ്‌സ് ഉപയോക്താക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ പങ്കുവയ്ക്കപ്പെട്ടു.
Read Also: പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മോഷണം പോയി
ഡോ. വോറ പങ്കുവച്ച 500 രൂപയുടെ നോട്ട് യഥാര്‍ത്ഥത്തില്‍ രണ്ട് നോട്ടുകള്‍ തമ്മില്‍ കൂട്ടിയൊട്ടിച്ചതായിരുന്നു. ഒരു പകുതി യഥാര്‍ത്ഥ നോട്ടാണ്. പക്ഷേ അതിന്റെ മറുപകുതിയോളം കത്തിപ്പോയിരിക്കുന്നു. ഈ കത്തിപ്പോയ ഭാഗത്താണ് മറ്റൊരു 500 രൂപ നോട്ടിന്റെ പകുതി കീറിയെടുത്ത് ഒട്ടിച്ചിരിക്കുന്നത്. ആ ഒട്ടിച്ച് വച്ച പകുതിയില്‍ ‘സ്‌കൂളിലെ പ്രോജക്റ്റ് ഉപയോഗത്തിന് മാത്രം’ എന്ന് ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നതും ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന് പ്രിന്റ് ചെയ്തിരിക്കുന്നതും കാണാം.
വ്യാജ നോട്ടിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. ”അടുത്തിടെ, ഒരു രോഗി ഈ പണം ഉപയോഗിച്ച് ഒരു കണ്‍സള്‍ട്ടേഷന് യഥാര്‍ത്ഥത്തില്‍ പണം നല്‍കി. എന്റെ റിസപ്ഷനിസ്റ്റ് അത് പരിശോധിച്ചില്ല. (കാരണം സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നില്ല, അല്ലേ?) പക്ഷേ ഇത് യാഥാര്‍ത്ഥ്യം തന്നെയെന്ന് അദ്ദേഹം പറയുന്നു. 500 രൂപ തന്ന് കബളിപ്പിക്കപ്പെട്ടിട്ടും ഞാന്‍ ഈ പണം ഒരു രസകരമായ ഓര്‍മ്മയായി സൂക്ഷിക്കുകയാണെന്നും ഡോ കുറിപ്പില്‍ പറയുന്നു.
Post Your Comments