ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ഹോളിയെ തുടർന്നുള്ള അവധിക്ക് ശേഷമാണ് ഇന്ന് മുന്നേറ്റം കൈവരിച്ചത്. വിപണിയുടെ ആരംഭ ഘട്ടത്തിൽ സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞിരുന്നെങ്കിലും, പിന്നീട് നേട്ടം കൈവരിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 123.63 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,348.09- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 42.90 പോയിന്റ് ഉയർന്ന് 17,754.40- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് 1,943 ഓഹരികൾ ഉയർന്നും, 1,528 ഓഹരികൾ ഇടിഞ്ഞും, 125 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
അദാനി ഗ്രൂപ്പ് ഓഹരികളായ അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ, അദാനി ഗ്രീൻ എനർജി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കൂടാതെ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവരുടെ ഓഹരികളും നേട്ടം കൈവരിച്ചു. അതേസമയം, ആംസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
Post Your Comments