
കുന്നംകുളം: വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. ചിറ്റഞ്ഞൂർ കാവിലക്കാട് പൂളിയാട്ടിൽ സുബീഷിനെയാണ് (40) അറസ്റ്റ് ചെയ്തത്. കുന്നംകുളം സി.ഐ. യു.കെ. ഷാജഹാൻ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അഞ്ചര ലിറ്റർ വിദേശ മദ്യവും 45 പാക്കറ്റ് ഹാൻസും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ നിന്നാണ് പിടികൂടിയത്. വിൽപനക്കായി കൈവശം വെച്ചതായിരുന്നു മദ്യം.
Read Also : കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയി : പ്ലസ്ടു വിദ്യാര്‍ത്ഥി സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ
ചാരായം വാറ്റിയതിന് ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments