ThrissurNattuvarthaLatest NewsKeralaNews

വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : ആംബുലന്‍സ് സ്വയം വിളിച്ചു, ആശുപത്രിയിലെത്തുംമുന്‍പ് മരണം

എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന്‍ (42) ആണ് മരിച്ചത്

എടപ്പാള്‍: കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവര്‍ സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തുംമുന്‍പ് മരിച്ചു. എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന്‍ (42) ആണ് മരിച്ചത്.

Read Also : മാതാവ് പൊങ്കാലയിടാൻ പോയി, പിതാവ് ജോലിക്കും: മേൽക്കൂര തകർത്ത് കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

ചൊവ്വാഴ്ച വൈകുന്നേരം എടപ്പാളിനടുത്ത് പാറപ്പുറത്തുവെച്ചാണ് സംഭവം. സ്വകാര്യകാറുകളിൽ ഡ്രൈവറായി പോകുന്ന ഇദ്ദേഹം ഇത്തരത്തില്‍ ഒരു യാത്ര പോകുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി എടപ്പാള്‍ ആശുപത്രിയിലേക്കു പോയെങ്കിലും ആശുപത്രിയിലെത്തുംമുന്‍പ് മരിക്കുകയായിരുന്നു. രണ്ടുദിവസം മുന്‍പും അസ്വസ്ഥത തോന്നി ഡോക്ടറെ കണ്ടിരുന്നു. അന്നുവിളിച്ച അതേ ആംബുലന്‍സാണ് ചൊവ്വാഴ്ചയും പ്രകാശന്‍ വിളിച്ചത്.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അച്ഛന്‍: പരേതനായ മാധവന്‍. അമ്മ: ലക്ഷ്മി. ഭാര്യ: രമ്യ. മക്കള്‍: ഋതിക്ക്, യമിന്‍. സഹോദരങ്ങള്‍: അജിത, അനിത, ശശി. സംസ്‌കാരം ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button