Life Style

തലമുടി കൊഴിച്ചില്‍ തടയാന്‍ ഈ ആറ് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം..

തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യത്തിനും അവശ്യം വേണ്ട വിറ്റാമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചിലും തലമുടി പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഇതിനായി വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്, പപ്പായ, പാല്‍, മുട്ട എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ധാരാളമായി കഴിക്കാം.

രണ്ട്…

‘ബയോട്ടിന്‍’ അഥവാ വിറ്റാമിന്‍ ബി7 ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി തഴച്ച് വളരാനായി ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാല്‍മണ്‍ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്സ്, പാല്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

മൂന്ന്…

വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷിക്ക് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. തലമുടി വളര്‍ച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാന്‍ ഈ വിറ്റാമിന്‍ സഹായിക്കുന്നു. തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിന്‍ സി. ഇവ മുടി കൊഴിച്ചില്‍ തടയുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, ബ്രോക്കോളി, ചീര, ഇലക്കറികള്‍, കുരുമുളക്, കിവി, പയര്‍ വര്‍ഗ്ഗങ്ങള്‍, പപ്പായ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

നാല്…

തലമുടി കൊഴിച്ചിലിനെ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളവയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. സാല്‍മണ്‍ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി നിങ്ങള്‍ക്ക് ലഭിക്കും.

അഞ്ച്…

തലമുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മറ്റൊന്നാണ് വിറ്റാമിന്‍ ഇ. ഇവ രക്തചംക്രമണം വര്‍ധിപ്പിച്ചുകൊണ്ട് ഓക്‌സിജന്‍ വിതരണത്തെ മികച്ചതാക്കുന്നു. ഇത് തലമുടി തഴച്ചു വളരാന്‍ സഹായിക്കും. ചീര, ബ്രോക്കോളി, അവക്കാഡോ, ബദാം, ഒലീവ് ഓയില്‍, മത്തങ്ങ, കിവി തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് വിറ്റാമിന്‍ ഇ ലഭിക്കും.

ആറ്…

അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇതിനായി അയേണ്‍ സിറപ്പോ ഗുളികയോ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button