ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പിഎം ഗതിശക്തി. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പിഎം ഗതിശക്തി. റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം.
ജനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ സഹായകരമായ ഗതാഗത വികസനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭാരത്മാല, സാഗർമാല, ഉൾനാടൻ ജലപാത വികസനം, പോർട്ടുകളുടെ വികസനം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി 66 പുതിയ പദ്ധതികൾക്ക് പച്ചക്കൊടി ലഭിച്ചു.
Post Your Comments