IdukkiNattuvarthaLatest NewsKeralaNews

സഹോദരി നോക്കിനിൽക്കെ മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞ് വീടിന് തീ കൊളുത്തി : മധ്യവയസ്കന് ദാരുണാന്ത്യം

മണക്കാട് സ്വദേശി കളപ്പുര കോളനിയിൽ ജോസഫ്(55) ആണ് മരിച്ചത്

ഇടുക്കി: വീടിന് തീകൊളുത്തി മധ്യവയസ്കൻ മരിച്ചു. മണക്കാട് സ്വദേശി കളപ്പുര കോളനിയിൽ ജോസഫ്(55) ആണ് മരിച്ചത്.

Read Also : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, നിർത്താതെ പോകാൻ ശ്രമം : നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി

തൊടുപുഴ മണക്കാടാണ് സംഭവം. സഹോദരി നോക്കിനിൽക്കെയായിരുന്നു ജോസഫ് വീടിന് തീകൊളുത്തി ജീവനൊടുക്കിയത്. ഈ സമയത്ത് മദ്യലഹരിയിലായിരുന്നു ജോസഫ്. താൻ മരിക്കുകയാണ് എന്ന പറഞ്ഞ ശേഷം ജോസഫ് താമസിക്കുന്ന ഷെഡിന് തീ കൊളുത്തുകയായിരുന്നു. തുടർന്ന്, തീ ശരീരത്തിൽ പടർന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ജോസഫ് മരിച്ചു. പിന്നീട് നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് തീയണച്ചു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ, പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button