ഏഷ്യാനെറ്റിലെ വ്യാജവാർത്താ വിവാദത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. എസ്എഫ്ഐ നടത്തിയ അക്രമത്തെ അപലപിച്ചും പിന്തുണച്ചും നിരവധിപ്പേർ ആണ് രംഗത്തുള്ളത്. അതേസമയം, ഇപ്പോൾ നടന്നത് രണ്ടു സ്റ്റാഫുകൾ തമ്മിലുള്ള പടലപ്പിണക്കമാണെന്നും ഒറ്റിയത് സിപിഎം ജില്ലാ നേതാവിന്റെ മരുമകൾ ആണെന്നുമാണ് നിസാർ കുമ്പിള എന്ന പ്രൊഫൈൽ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
നൗഫൽ ബിൻ യൂസഫും സാനിയോയും ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണൂർ ബ്യുറോയിലെ റിപ്പോർട്ടർമാർ ആണ്. കഴിഞ്ഞ ആഗസ്റ്റിൽ സാനിയോ എടുത്ത ഇന്റർവ്യൂയിലെ ഒരു ഭാഗം നവംബറിൽ നൗഫൽ ചെയ്ത അന്വേഷണ പരമ്പരയിൽ ഉപയോഗിക്കുന്നു. സാനിയോയുടെ മുഖം കാണിച്ചില്ല. പകരം അതെ ഓഡിയോ ഉപയോഗിച്ച് നൗഫലിനെ അയാൾ കാണിക്കുന്നു. പ്രൊഫഷണൽ ജലസിയുടെ ഭാഗമായി സാനിയോ ഉടക്കുന്നു. ഏഷ്യാനെറ്റിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച പി വി അൻവറിന് ഈ വിവരങ്ങൾ കൈമാറുന്നു. ഗൂഢാലോചന നടത്തുന്നു. ഏഷ്യാനെറ്റിനെ തീർക്കാനുള്ള പലതരം സാദ്ധ്യതകൾ തേടുന്നു.
അൻവറിന്റെ സോഷ്യൽ മീഡിയ അഡ്മിനിനിൽ ഒരാളായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനാണ് സാനിയോയുടെ ഭർത്താവ് എന്നത് കൂടി ഓർക്കണം. കിട്ടിയ ചാൻസിന് ഏഷ്യാനെറ്റിനെ കുരുക്കാൻ സിപിഎം നേതൃത്വവും തയ്യാറാവുന്നു. അങ്ങനെ ആഴ്ചകൾക്ക് മുന്നേ “പണി വരുന്നുണ്ട് അവറാച്ച” എന്ന ടാഗുമായി പി വി അൻവർ ഇറങ്ങുന്നു. പൊലീസിൽ ഒരു കേസ് അൻവർ തന്നെ കൊടുക്കുന്നു, കേസ് ഉണ്ടോ എന്ന് അൻവർ തന്നെ നിയമസഭയിൽ ചോദിക്കുന്നു, ഉണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകുന്നു… ഹൊയ് ഹൊയ് വൻ സംഭവം!! കടന്നലുകളുടെ കാട്ടാളൻ പിണറായി കഴിഞ്ഞാൽ കമ്മികളുടെ ദൈവമാണല്ലോ. എല്ലാ ഈച്ചകളും അവിടെ പൊതിഞ്ഞു.
ഒരു അന്തം കമ്മിക്ക് ഇത്രയും കാലം ശമ്പളം കൊടുത്ത്, കൂടെ നിർത്തിയതിന് ഏഷ്യാനെറ്റിന് കിട്ടിയതാണ് ഈ ശിക്ഷ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പി ജയരാജനെ ജയിപ്പിക്കാൻ പ്രവർത്തിച്ച കമ്മി മാധ്യമപ്രവർത്തകരുടെ സംഘത്തിൽ പെട്ടായാളാണ് പഴയ SFI ക്കാരിയായ ഈ ജേർണലിസ്റ്റ്. അവർക്ക് വന്ന പാർട്ടി നേതാവിന്റെ രഹസ്യ മെയിൽ സ്ഥാപനത്തിലെ തന്നെ ഒരു സഹപ്രവർത്തകൻ അന്ന് കണ്ടിരുന്നു. എന്നിട്ടും ഏഷ്യാനെറ്റ് ഔദാര്യം കാണിച്ചു.
ഒരു കാര്യം ഉണ്ട്. എന്തൊക്കെ ആണെങ്കിലും ഏഷ്യാനെറ്റ് വാർത്ത പരമ്പര നല്ല ഉദ്ദേശ്യത്തോടെ ഉള്ളതായിരുന്നു. രാസലഹരി നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ നശിപ്പിക്കുന്നു എന്ന അവബോധം ഉണ്ടാക്കലായിരുന്നു വാർത്ത. ആ വാർത്തയിൽ എവിടെയും സർക്കാരിനെയോ സിപിഎം നേതാക്കളെയൊ എസ് എഫ് ഐക്കാരെയോ കുറ്റപ്പെടുത്തുന്നില്ല. എന്നിട്ടും സിപിഎമ്മും ബഹുജന സംഘടനകളും മാത്രം കേരളത്തിൽ പ്രതിഷേധിക്കുന്നു. കൈരളിയും ദേശാഭിമാനിയും മാത്രം നെഗറ്റീവ് വാർത്ത കൊടുക്കുന്നു. സൈബർ കമ്മികൾ നിറഞ്ഞടുന്നു. എന്തായിരിക്കും കാരണം?
ലഹരി സംഘമാണ് ഈ വാർത്തയിൽ ആകെ അസ്വസ്ഥമാകേണ്ട ജനവിഭാഗം. അല്ലെങ്കിൽ അവരുടെ പണം കൈപ്പറ്റി ജീവിക്കുന്നവർ. നിർഭാഗ്യവശാൽ ഇവിടെ അത് സിപിഎമ്മും അൻവറാധി സംഘവുമാണ്. അവർക്ക് ഏഷ്യാനെറ്റിന്റെ വിശ്വാസ്യത തകർക്കണം. നൗഫലിനെ പൂട്ടണം, വിനു വി ജോണിനെ തീർക്കണം, സിന്ധു സൂര്യകുമാറിനെ അപമാനിക്കണം, ഷാജഹാൻ കാളിയത്തിനെ വരിഞ്ഞുകെട്ടണം അങ്ങനെ അങ്ങനെ പോകുന്നു ആഗ്രഹങ്ങൾ.. അധികാരം, പാർട്ടി, പണം, ആൾബലം എല്ലാം ഒരാളിലേക്ക് ഒത്തുവന്നാൽ ലോകത്ത് എല്ലായിടത്തും കമ്മ്യൂണിസം ഇങ്ങനെയാണ്. ഏറ്റവും അപകടകാരിയാവും
മാധ്യമ സ്വാതന്ത്ര്യം BBC ക്ക് മാത്രം അനുവദിച്ചു കൊടുക്കുന്ന ഒരു പ്രത്യേകതരം നിലപാടാണ് സിപിഎമിന്റേത്.
അൻവറിനെ പോലെയുള്ളൊരു അനധികൃതക്കാരന്റെ വാക്ക് കെട്ട് തുള്ളുകയാണ് സർക്കാർ. കാപ്പ കേസിൽ അകത്തുകിടന്ന കുട്ടിക്കമ്മികൾ ആണ് അഡ്മിന്മാർ. അവർ അവരെ തന്നെ വിളിക്കുന്നത് കടന്നൽ എന്നാണ്. കടന്നൽ കൂടു വലുതായാൽ ചൂട്ടുകൊണ്ട് കരിച്ചുകളയാലാണ്
നാട്ടുനടപ്പ് എന്നത് ഓർത്താൽ നല്ലത്.
സാനിയോ ഇന്നല്ലെങ്കിൽ നാളെ ഏഷ്യാനെറ്റ് വിടുമായിരിക്കും. അല്ലെങ്കിൽ അവരെ ഏഷ്യാനെറ്റ് പുറത്താക്കുമായിരിക്കും. അപ്പോഴും ഓർക്കേണ്ടത് പുരയ്ക്ക് തീയിട്ടിട്ടല്ല, വിപ്ലവം കാണിക്കേണ്ടത് എന്നാണ്. അങ്ങനെ എന്തെങ്കിലും ആദർശം ഉണ്ടെങ്കിൽ ഈ മാസത്തെ ശമ്പളം എങ്കിലും വാങ്ങാതെ വേണം പി മോഹനന്റെ മരുമകൾ ഏഷ്യാനെറ്റ് വിടാൻ…
ഇനി ഏഷ്യാനെറ്റിനോട്. ലോകത്ത് വിശ്വസിക്കാൻ കൊള്ളാത്ത ഒരു വിഭാഗമേ ഉള്ളു. അത് കമ്മ്യൂണിസ്റ്റുകൾ ആണ്. ഒരു ജാഗ്രത ഇനിയെങ്കിലും ഇരിക്കട്ടെ.
കടപ്പാട് : നിസാർ കുമ്പിള
Post Your Comments