KeralaLatest NewsNews

എന്തായാലും ചുടുകട്ടകളുടെ അവകാശം ഉടമകള്‍ക്കാണെന്നത് അംഗീകരിക്കുന്നു എന്നതില്‍ സന്തോഷം

'ആ വാര്‍ത്ത' വ്യാജമാണെന്ന് മേയര്‍ പറഞ്ഞതായി കൈരളിയിലും ജനയുഗത്തിലും കണ്ടു, എന്താണ് മേയറേ സത്യം: മേയര്‍ക്ക് കീറാമുട്ടിയായി ചുടുകട്ട വിവാദം

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്നും, നഗരസഭ ബുക്ക് ചെയ്ത ഈ കല്ലുകള്‍ അനധികൃതമായി ആരെങ്കിലും കൊണ്ടുപോയാല്‍ അവര്‍ പിഴ അടയ്‌ക്കേണ്ടതായി വരുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് മേയര്‍ പറഞ്ഞതായി കൈരളിയിലും ജനയുഗത്തിലും കണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഇതില്‍ ഏതാണ് ശരിയായ വാര്‍ത്തയെന്ന് അദ്ദേഹം ചോദിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയറോട് ചില ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നത്.

Read Also; ‘ആ കല്ലിൽ തൊട്ട് കളിക്കരുത്, അത് ഞങ്ങൾക്കുള്ളതാണ്’: ഭക്തർ കൊണ്ടുപോകുന്നതിന് കുഴപ്പമില്ല, പിഴ മറ്റൊരു കൂട്ടർക്കുള്ളത്!

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘തിരുവനന്തപുരം മേയറേ, രണ്ടാമതും സംശയം’.

‘പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെടുന്ന ചുടുകട്ടകള്‍ അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴയിടും എന്ന വാര്‍ത്ത വ്യാജമാണെന്ന് താങ്കള്‍ പറഞ്ഞതായി കൈരളിയിലും ജനയുഗത്തിലും കണ്ടു. ഇതോടൊപ്പമുള്ളത് കഴിഞ്ഞ ദിവസം താങ്കള്‍ നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്തുതഭാഗമാണ്. ഇതില്‍ പറയുന്നത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ? പിഴ ഈടാക്കുമെന്നാണോ, ഈടാക്കില്ല എന്നാണോ പറയുന്നത്? ഏതാണ് വ്യാജവാര്‍ത്ത?
എന്തായാലും ചുടുകട്ടകളുടെ അവകാശം ഉടമകള്‍ക്കാണെന്നത് അംഗീകരിക്കുന്നു എന്നതില്‍ സന്തോഷം. ഭക്തജനങ്ങള്‍ സ്വമനസ്സാലെ ചുടുകട്ടകള്‍ സര്‍ക്കാരിനു നല്‍കി മടങ്ങട്ടെ, അതൊരു വിജയമാകട്ടെ’.

‘ഇനി താങ്കള്‍ പറഞ്ഞതായി കൈരളിയും ജനയുഗവും റിപ്പോര്‍ട്ട് ചെയ്യുന്നത്, കേരളാ മുനിസിപാലിറ്റി നിയമം വകുപ്പ് 330 പ്രകാരം പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെടുന്ന ചുടുകട്ടകള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും നഗരസഭയ്ക്കാണ് എന്നാണ്. അങ്ങനെയല്ല ഖരമാലിന്യങ്ങളെ കുറിച്ച് വകുപ്പ് 330 പറയുന്നത്. ജീവനക്കാരും കരാറുകാരും ”ശേഖരിച്ച” ചവറും ഖരമാലിന്യങ്ങളും മുനിസിപ്പാലിറ്റിയുടെ വകയാണ് എന്നുമാത്രമാണ്. ‘ശേഖരിച്ച” ശേഷമുള്ള ഉടമസ്ഥാവകാശം മാത്രമാണ് മുനിസിപ്പാലിറ്റിക്ക്. ശേഖരിക്കുന്നതിനു മുന്‍പുള്ള ഉടമസ്ഥാവകാശം എങ്ങനെ മുനിസിപ്പാലിറ്റിക്ക് ലഭിക്കും? വിശദീകരിച്ചാലും.
രണ്ടാമതും പൊങ്കാലാശംസകള്‍’!
പണിക്കര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button