Latest NewsKeralaNews

ബ്രഹ്മപുരം തീപിടിത്തം: വ്യോമസേനയുടെ ഹെലികോപ്ടറുകൾ ചൊവ്വാഴ്ചയെത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകളിൽ നിന്ന് വെള്ളം സ്‌പ്രേ
ചെയ്യുന്ന പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ രേണു രാജ്. വ്യോമസേനയുടെ സൊലൂർ സ്റ്റേഷനിൽ നിന്നുളള ഹെലികോപ്ടറുകളാണ് മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുകയെന്ന് രേണുരാജ് പറഞ്ഞു.

Read Also: ആറ്റുകാൽ പൊങ്കാല: സുരക്ഷയൊരുക്കാൻ 3800 പോലീസ് ഉദ്യോഗസ്ഥർ, സജ്ജീകരണങ്ങൾ പൂർത്തിയാക്കി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യക്കൂമ്പാരത്തിലെ തീ പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞു. മാലിന്യത്തിന്റെ അടിയിൽ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും രേണുരാജ് വ്യക്തമാക്കി.

നിലവിൽ 30 ഫയർ ടെൻഡറുകളും 125 അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റിൽ 60000 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ നേവിയുടെ എയർ ഡ്രോപ്പിംഗ് ഓപ്പറേഷനും നടക്കുന്നുണ്ട്. നേവിയുടെ ഓപ്പറേഷൻ ചൊവ്വാഴ്ചയും തുടരും. കഴിഞ്ഞ നാലു ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇതിനായി ചൊവ്വാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി ബ്രഹ്മപുരത്ത് ക്യാംപ് ചെയ്ത് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തുമെന്ന് കളക്ടർ അറിയിച്ചു.

വായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വാല്യു കുറഞ്ഞു വരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈറ്റില സ്റ്റേഷനിൽ 146, എലൂർ സ്റ്റേഷനിൽ 92 മാണ് പർട്ടിക്കുലേറ്റ് മാറ്ററിന്റെ തോത് കാണിക്കുന്നത്. നിലവിൽ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുൻകരുതലിന്റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവർ, ഗർഭിണികൾ, മുതിർന്നവർ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

Read Also: രാജ്യത്ത് കൊടുംവേനല്‍, താപനില ഇരട്ടിയാകുന്നു: പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button