തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങി. പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാതാ പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശിച്ചു.
ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ മന്ത്രിമാരായ ജി.ആർ അനിൽ കെ രാജൻ വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തിയിരുന്നു.
പൊങ്കാലയ്ക്കെത്തുന്നവർക്ക് കെഎസ്ഇബി മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ട്രാന്‍സ്ഫോമറുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രമേ പൊങ്കാലയിടാവു എന്ന് കെഎസ്‌ഇബി അറിയിച്ചു. ട്രാന്‍സ്ഫോമറുകള്‍ എന്ന പോലെ വൈദ്യുതി പോസ്റ്റുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വൈദ്യുതി പോസ്റ്റുകളുടെ ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍ അനുവദിക്കല്ലെന്നും കെഎസ്ഇബി നിർദേശിക്കുന്നു.
Post Your Comments