മാള: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററോട് താൻ തട്ടിക്കയറിയെന്ന വാർത്ത സത്യമല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ന്യായീകരണത്തിൽ പ്രതികരണവുമായി അഞ്‍ജു പാർവതി പ്രഭീഷ്. ഒരു പാവം തൊഴിലാളിയെ പൊതുവേദിയിൽ പരസ്യമായി അപമാനിച്ച തൊഴിലാളി നേതാവ് കോയിന്ദൻ മാഷിൻ്റെ ഊളത്തരത്തിന് ചുറ്റിനും കൂടി നിൽക്കുന്ന സഖാക്കൾ പ്രോത്സാഹനം നൽകുന്നുണ്ടെന്ന് അഞ്‍ജു പാർവതി ചൂണ്ടിക്കാട്ടുന്നു. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ഇമ്മാതിരി വാർത്തകൾ ഉണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ വിശദീകരിച്ചിരുന്നു.
അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
“നിന്റെ മൈക്കിന് ഞാനാ ഉത്തരവാദി? മൈക്കിന്റെ അടുത്തുനിന്ന് പറയണം എന്നാണ് ചങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുമ്പിൽനിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്നപോലെയാ വിശദീകരണം. ” ഈ ഊള ഡയലോഗ് കേട്ടതും കയ്യടിച്ച് പിന്തുണ പാസാക്കുന്നുണ്ട് പ്രബുദ്ധ ഇടതർ.
അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി നില കൊള്ളുന്നു എന്ന് നാഴികക്ക് നാല്പതു വട്ടം പറയുന്ന പാർട്ടിയിലെ സെക്രട്ടറി തമ്പുരാൻ്റെ മൊഴിമുത്തുകളും ഓഞ്ഞ ശരീരഭാഷയുമൊക്കെ ആർക്ക് നേരെയെന്നല്ലേ? അടിസ്ഥാന വർഗ്ഗത്തിൽ പെട്ട ഒരു സാധാരണ മൈക്ക് ഓപ്പറേറ്ററോട്.ഒരു പാവം തൊഴിലാളിയെ പൊതുവേദിയിൽ പരസ്യമായി അപമാനിച്ച തൊഴിലാളി നേതാവ് കോയിന്ദൻ മാഷിൻ്റെ ഊളത്തരത്തിന് , ആ മാടമ്പി മനോഭാവത്തിന് കയ്യടിച്ച് പ്രോത്സാഹനം കൊടുക്കുന്നുണ്ട് അവിടെ കൂടിയിരിക്കുന്ന സഖാക്കൾ. എത്ര മഹനീയമായ മാതൃക അല്ലേ?
കയ്യടി കേട്ടതും കോയിന്ദൻ മാഷിലെ ടെക്ക് സാവി സട കുടഞ്ഞെണീറ്റു. ” കുറേ സാധനങ്ങളുണ്ട്, അതൊന്നും ശരിയായിട്ട് ശാസ്ത്രീയമായിട്ട് കൈകാര്യം ചെയ്യാനറിയില്ല. മൈക്ക് ഏറ്റവും ആധുനിക ടെക്നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമാണ്. കുറേ ഉപകരണം വാരി വലിച്ച് കൊണ്ടുവന്നതുകൊണ്ടൊന്നും കാര്യമില്ല. ആളുകൾക്ക് സംവേദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാനറിയണം. ആളുകൾ ശബ്ദമില്ലെന്ന് പറയുന്നുണ്ടെന്ന് എനിക്കറിയാം. ഉടനെ ശബ്ദം ഉണ്ടാക്കാൻ പുറപ്പെട്ട് അതിനടുത്ത് വന്ന് പറഞ്ഞോളണം എന്നാണ്” –
ജനകീയപ്രതിരോധ ജാഥയ്ക്ക് മാളയിൽ നല്‌കിയ സ്വീകരണ പരിപാടിയിലാണ് ഈ സംഭവം. മൈക്കിനടുത്ത് നീങ്ങി നിന്ന് സംസാരിക്കൂ എന്ന് പറഞ്ഞ ഒരു മൈക്ക് ഓപ്പറേറ്ററെ പരസ്യമായി അപമാനിച്ച കോയിന്ദൻ മാഷെ കണ്ട് ഒരു ബാൾഡ് ഹെഡഡ് പൊളിറ്റിക്കൽ കറക്ട് ജീർണ്ണലിസ്റ്റിനും ഒന്നും തോന്നിയില്ലത്രേ ഈ നിമിഷം വരേയ്ക്കും!
Post Your Comments