നെടുങ്കണ്ടം: യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമെട്ട് ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമി(36) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൃഷിയിടത്തിലേക്ക് പോയ പിന്നീട് സുമിയെ കാണാതാകുകയായിരുന്നു. ഉച്ചകഴിഞ്ഞ് ഒന്നോടെ മകളുമൊത്ത് സുമി സ്വന്തം കൃഷിയിടത്തിലേക്ക് പോയിരുന്നു. പിന്നീട് മകളെ തിരിച്ച് വീട്ടിലേക്ക് അയച്ചു. രണ്ടു മണിക്കൂറിനു ശേഷവും സുമി തിരിച്ചെത്താത്തതിനെ തുടര്‍ന്ന്, നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : ഏറ്റവും വേഗത്തിൽ വളരുന്ന സ്വകാര്യ കമ്പനികളുടെ പട്ടികയിൽ ഇടം നേടി എക്സ്പിരിയോൺ ടെക്നോളജീസ്
ഒരേക്കറോളം സ്ഥലമുള്ള ഇവര്‍ കൃഷി ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച വലിയ കുളത്തിന്റെ അടിത്തട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. 30,000 ലിറ്ററോളം വെള്ളം കൊള്ളുന്നതാണ് കുളം. ജലം പൂര്‍ണമായും പമ്പ് ചെയ്തു വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മക്കൾ: നയന, നന്ദന, നമിത. കമ്പംമെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Post Your Comments