IdukkiKeralaNattuvarthaLatest NewsNews

യു​വ​തി​ പു​ര​യി​ട​ത്തി​ലെ ജ​ല​സം​ഭ​ര​ണി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

കമ്പം​മെ​ട്ട് ചെ​ന്നാ​ക്കു​ളം പ​ടി​യ​റ​മാ​വ് സു​നി​ലി​ന്‍റെ ഭാ​ര്യ സു​മി(36) ആ​ണ് മ​രി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: യു​വ​തി​യെ പു​ര​യി​ട​ത്തി​ലെ ജ​ല​സം​ഭ​ര​ണി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കമ്പം​മെ​ട്ട് ചെ​ന്നാ​ക്കു​ളം പ​ടി​യ​റ​മാ​വ് സു​നി​ലി​ന്‍റെ ഭാ​ര്യ സു​മി(36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെയാണ് സംഭവം. കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​യ പിന്നീട് സു​മി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ മ​ക​ളു​മൊ​ത്ത് സു​മി സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​യി​രു​ന്നു. പി​ന്നീ​ട് മ​ക​ളെ തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​വും സു​മി തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ തു​ട​ര്‍​ന്ന്, നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ഏറ്റവും വേഗത്തിൽ വളരുന്ന സ്വകാര്യ കമ്പനികളുടെ പട്ടികയിൽ ഇടം നേടി എക്സ്പിരിയോൺ ടെക്നോളജീസ്

ഒ​രേ​ക്ക​റോ​ളം സ്ഥ​ല​മു​ള്ള ഇ​വ​ര്‍ കൃ​ഷി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി നി​ര്‍​മി​ച്ച വ​ലി​യ കു​ള​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലാ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 30,000 ലി​റ്റ​റോ​ളം വെ​ള്ളം കൊ​ള്ളു​ന്ന​താ​ണ് കു​ളം. ജ​ലം പൂ​ര്‍​ണ​മാ​യും പ​മ്പ് ചെ​യ്തു വ​റ്റി​ച്ച ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേക്ക് മാറ്റി. മ​ക്ക​ൾ: ന​യ​ന, ന​ന്ദ​ന, ന​മി​ത. ക​മ്പം​മെ​ട്ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button