KeralaLatest News

‘ആറ്റുകാൽ പൊങ്കാലയുടെ ചുടുകല്ലുകൾ ലൈഫ് പദ്ധതിക്ക്!’ ആര്യയുടെ പദ്ധതിക്ക് വ്യാപക ട്രോൾ, മറിച്ചു വിൽക്കാനാണോയെന്ന് ചോദ്യം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നു. ഇല്ലാത്ത പൊങ്കാലയുടെ പേരിൽ കാശടിച്ചു മാറ്റിയത് പോലെ ഇതും മറിച്ചു വിൽക്കാനാണോ എന്നാണ് പലരും ചോദിക്കുന്നത്. പൊങ്കാല കഴിഞ്ഞുള്ള പായസം വീട്ടിൽ കൊണ്ടുപോകാമോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

അതേസമയം കോര്പ്പറേഷന് ആണ് ഈ ചുടുകട്ടകളിൽ പൂർണ്ണ അധികാരമെന്നും മറ്റാരും ഇതെടുക്കരുതെന്നും മേയർ ഉത്തരവ് ഇട്ടു. ശേഖരിക്കാൻ ശുചീകരണ വേളയിൽ പ്രത്യേക വോളന്റീയർമാരെയും സജ്ജീകരിക്കും. നഗരസഭയുടെ ഭാഗമല്ലാതെ ആരെങ്കിലും അനധികൃതമായി ചുടുകട്ടകൾ ശേഖരിച്ചാൽ പിഴ ഈടാക്കുമെന്നും മേയർ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് നഗരസഭ തലത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും മേയർ വ്യക്തമാക്കി.

മൺപാത്രങ്ങളിൽ നിറം നൽകാൻ മായം കലർത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു. 11 സാമ്പിളുകൾ പരിശോധനക്ക് അയച്ചുവെന്നും പ്രാഥമിക പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മേയർ അറിയിച്ചു. നഗരസഭയുടെ പേരിൽ ആരെങ്കിലും പൊങ്കാല പിരിവ് നടത്തിയാൽ കർശന നടപടി സ്വീകരിക്കും. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള പൊങ്കാലയാണ് നടത്തുക. റോഡുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി, കുടിവെള്ളം, ശുചീകരണം തുടങ്ങി എല്ലാ ക്രമീകരണങ്ങളും സജ്ജമായതായും മേയർ അറിയിച്ചു. ചൂട് കൂടുതലായതിനാൽ ആരോഗ്യപ്രശ്‌നമുള്ളവർ ശ്രദ്ധയോട് കൂടി പൊങ്കാലയ്ക്ക് എത്താൻ ശ്രദ്ധിക്കണം.

നഗരത്തിൽ കൂടുതൽ ശുചിമുറികൾ സജ്ജമാക്കുമെന്നും അറിയിപ്പുണ്ട്. അടഞ്ഞ് കിടക്കുന്ന ശുചിമുറികൾ തുറന്ന് കൊടുക്കാൻ പൊങ്കാലയോട് അനുബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. തുടർന്നും അത് തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതൽ ശുചിമുറികൾ നഗരത്തിൽ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. പൊങ്കാലയോട് അനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഇ -ടോയിലറ്റ് സ്ഥാപിച്ചുവെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button