MalappuramKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് വി​ൽ​പ്പ​ന : യുവാവ് എക്സൈസ് പിടിയിൽ

പു​ൽ​പ്പ​റ്റ സ്വ​ദേ​ശി കു​ട​ക്കു​ന്നി​ൽ ജ​യ​ദേ​വി(40)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​വ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പു​ൽ​പ്പ​റ്റ സ്വ​ദേ​ശി കു​ട​ക്കു​ന്നി​ൽ ജ​യ​ദേ​വി(40)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് സം​ഘം ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്നു പിടിച്ചെടു​ത്തു. ന​ഗ​ര​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ്ര​തി​യെ നെ​ല്ലി​പ്പ​റ​മ്പി​ൽ വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : ശമ്പളവും അവധിയും ചോദിച്ചതിന് സെയിൽസ് ഗേളിന് സ്ഥാപന ഉടമയുടെ വക ക്രൂരമർദ്ദനം: വയനാട് സ്വദേശി അറസ്റ്റിൽ

മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ടി ഷി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​സി​ഫ് ഇ​ഖ്ബാ​ൽ, എം.​പി മു​ഹ​മ്മ​ദ​ലി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​സു​ഭാ​ഷ്, കെ.​പി സാ​ജി​ദ്, എം. ​സു​ലൈ​മാ​ൻ, ജീ​ഷി​ൽ നാ​യ​ർ, ടി. ​ശ്രീ​ജി​ത്ത്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എ​ൻ.​കെ സ​നീ​റ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ ക​ള​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ളയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്ര​തി​യെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തിയിൽ ഹാജരാക്കിയ ശേഷം 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button