സംസ്ഥാനത്ത് സ്വാഭാവിക ക്രിസ്മസ് ട്രീകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി കൃഷി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇലകളും പൂക്കളും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും, അവ വിപണിയിൽ എത്തിക്കാനുമാണ് കൃഷിവകുപ്പ് പദ്ധതിയിടുന്നത്. ഡിസംബർ ആദ്യ വാരത്തോടെ വിപണിയിൽ അരലക്ഷം ക്രിസ്മസ് ട്രീകളാണ് വിൽപ്പനയ്ക്ക് എത്തുക.
കൃഷിവകുപ്പിന്റെ കീഴിൽ സംസ്ഥാനത്തുടനീളം 63 ഫാമുകളാണ് ഉള്ളത്. ഇവിടെയാണ് ക്രിസ്മസ് ട്രീകൾ ഉൽപ്പാദിപ്പിക്കുക. ഫാമുകളിൽ നട്ടുവളർത്തിയ ക്രിസ്മസ് ട്രീകൾ മാത്രമാണ് വിപണിയിൽ എത്തിക്കുകയുളളൂ എന്ന് കൃഷിവകുപ്പ് അറിയിച്ചിട്ടുണ്ട്. ഭൂനിരപ്പിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ എങ്കിലും ഉയരം വരുന്ന ക്രിസ്മസ് ട്രീകളാണ് വിപണനത്തിനായി സജ്ജമാക്കുക.
Also Read: രോഗികൾക്കെല്ലാം കുത്തിവെച്ചത് ഒരേ സിറിഞ്ച്, ഒരാൾക്ക് എച്ച്.ഐ.വി പോസിറ്റീവ്
അടുത്ത വർഷം മുതൽ 1 ലക്ഷം ക്രിസ്മസ് ട്രീകൾ വിപണിയിൽ എത്തിക്കുന്ന തരത്തിൽ പദ്ധതി വിപുലീകരിക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനായി മാതൃ സസ്യങ്ങളുടെ ശേഖരം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ പൂർത്തീകരിക്കുന്നതാണ്. നിലവിൽ, പൂക്കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
Post Your Comments