ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ഗൗരവ് ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 21 മുതല്‍ ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് പദ്ധതിയ്ക്ക് കീഴിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഭാരത് ഗൗരവ് ഡ്യുലക്സ് ടൂറിസ്റ്റ് എസി ട്രെയിനാണ് സര്‍വീസ് നടത്തുക. ഡല്‍ഹി സഫദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഭാരത് ഡ്യൂലക്സി എസി ട്രെയിനില്‍ 156 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.
Read Also: കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ ക്യാരറ്റ്
15 ദിവസത്തെ വിനോദസഞ്ചാരമാണ് നടത്തുന്നത്. വിനോദ സഞ്ചാരികള്‍ ആദ്യ ദിനത്തില്‍ ഗുവാഹത്തിയില്‍ കാമാഖ്യ ക്ഷേത്രത്തിലും ഉമാനന്ദ ക്ഷേത്രത്തിലും സന്ദര്‍ശിക്കും. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് ദേശസഞ്ചാരം നടത്തും. അസം, അരുണാചല്‍ പ്രദേശ് ,നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് സര്‍വീസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനുള്ളില്‍ സജ്ജമാക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, പ്രത്യേക സുരക്ഷ ഗാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണള്‍ ട്രെയിനിലുണ്ട്.
ട്രെയിനിലെ യാത്ര, താമസസൗകര്യം, ഭക്ഷണം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെയാണ് ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഈടാക്കുക. എസി 2 ടയറിലെ യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 1,06,990 രൂപയാണ്. എസി 1 ക്യാബിനിലെ യാത്രയ്ക്ക് ഒരാള്‍ക്ക് 1,31,990 രൂപയും എസി 1 കൂപ്പില്‍ 1,49,290 രൂപയുമാണ് ടിക്കറ്റ് നിരക്കെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
Post Your Comments