ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സഹായമില്ലാതെ വിആർ ഹെഡ്സെറ്റുകൾ ഉപയോഗിക്കാനുള്ള സംവിധാനം അവതരിപ്പിച്ച് മെറ്റ. വിആർ ഹെഡ്സെറ്റുകൾക്ക് മാത്രമായി അക്കൗണ്ട് ലോഗിൻ സിസ്റ്റമാണ് മെറ്റ അവതരിപ്പിച്ചത്. കൂടാതെ, ഈ അക്കൗണ്ട് ഫേസ്ബുക്കുമായി ലിങ്ക് ചെയ്യേണ്ട ആവശ്യവുമില്ല.
മെറ്റ മുൻപ് അവതരിപ്പിച്ച ഒക്കുലസ് അക്കൗണ്ട് ഉപയോക്താക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്കുലസ് അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് 2023 ജനുവരി ഒന്നിന് ശേഷം വിആർ ഹെഡ്സെറ്റുകൾ ലോഗിൻ ചെയ്യാൻ സാധിക്കില്ല. അതിനാൽ, ഒക്കുലസ് അക്കൗണ്ട് ഉള്ളവരും പുതിയ ലോഗിൻ സിസ്റ്റം ഉപയോഗിക്കണം. ഈ അക്കൗണ്ട് സംവിധാനം ആഗസ്റ്റിലാണ് ഔദ്യോഗികമായി പുറത്തിറക്കുക.
Also Read: സൗജന്യ പാർക്കിംഗ് ദിവസങ്ങളിൽ മാറ്റം വരുത്തി അബുദാബി
ആദ്യ ഘട്ടത്തിൽ, മെറ്റ അക്കൗണ്ട്, ക്വസ്റ്റ് ഉപയോക്താക്കൾ യൂസർ നെയിം, അവതാർ, പ്രൊഫൈൽ ഫോട്ടോ മുതലായവ ഉപയോഗിച്ച് ഒരു മെറ്റ ഹൊറൈസൺ പ്രൊഫൈൽ നിർമ്മിക്കണം. റിപ്പോർട്ടുകൾ പ്രകാരം, നിരവധി പ്രൈവസി ഓപ്ഷനുകൾ പുതിയ അക്കൗണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments