രാജ്യത്തെ വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് മുഖാന്തരം കുടുംബശ്രീ ഉൽപ്പന്നങ്ങളും വാങ്ങാനുള്ള അവസരമൊരുക്കുന്നു. കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിലൂടെ, വിൽപ്പന മെച്ചപ്പെടുത്താനും ഉയർന്ന വരുമാനം നേടാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് ഇ- കൊമേഴ്സ് വിപണിയിൽ നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സഹായിക്കും.
നിലവിൽ, ഫ്ലിപ്കാർട്ട്, ആമസോൺ മുഖാന്തരം കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ട്. ആമസോണിലൂടെ 635 ഉൽപ്പന്നങ്ങളും, ഫ്ലിപ്കാർട്ടിലൂടെ 40 ഉൽപ്പന്നങ്ങളുമാണ് വിൽക്കുന്നത്. ഡിജിറ്റൽ ഇ- കൊമേഴ്സ് ഉപഭോക്താക്കൾക്കിടയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കുളള സ്വീകാര്യത കണക്കിലെടുത്താണ് ഒഎൻഡിസി മുഖാന്തരവും വിൽപ്പന നടത്താൻ പദ്ധതിയിടുന്നത്.
Also Read: ബൈക്ക് അപകടം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ആദ്യ ഘട്ടത്തിൽ കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന 140 ഓളം ഉൽപ്പന്നങ്ങളാണ് ഒഎൻഡിസിയിൽ വിൽപ്പനയ്ക്ക് എത്തുക. ഇവയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നതാണ്. അട്ടപ്പാടി ആദിവാസി മേഖലകളിലുള്ള കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉണ്ടാകും. ഉൽപ്പന്നങ്ങളുടെ ഓർഡർ ലഭിച്ചാലുടൻ രാജ്യത്തെവിടേക്കും എത്തിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
Post Your Comments