കിളിമാനൂർ: ബാറിനുള്ളിൽ യുവാവിനെ പൊട്ടിയ ബിയർകുപ്പികൊണ്ട് കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. കൊടുവഴന്നൂർ തോട്ടവാരം സ്വദേശി മഹേഷ് (32)ആണ് അറസ്റ്റിലായത്.
Read Also : ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തമാക്കാനൊരുങ്ങി എയിംസ്, രണ്ട് ആശുപത്രികൾ ഉടൻ ഏറ്റെടുത്തേക്കും
ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പ്രതി മഹേഷ് ബിയർകുപ്പി പൊട്ടിച്ച് യുവാവിനെ ആക്രമിച്ചത്. യുവാവ് ഒഴിഞ്ഞുമാറി അക്രമം ചെറുത്തെങ്കിലും കുപ്പികൊണ്ടുള്ള ആക്രമത്തിൽ ഇടതു വലതു നെഞ്ചിലും, തലയുടെ മുകൾഭാഗത്തും, കാലിന്റെ തുടയിലും കുത്തേൽക്കുകയായിരുന്നു.
Read Also : ലോറിക്കു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര് മതിലിലിടിച്ച് അപകടം
കിളിമാനൂർ സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ പേരുള്ളയാളാണ് ഇയാൾ. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കാപ്പ ചുമത്തി നാടുകടത്തുന്നതിനായുള്ള നീക്കങ്ങൾ പുരോഗമിക്കവെയാണ് മറ്റൊരു ക്രിമിനൽ കേസിൽ കൂടി ഇയാൾ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments