ThiruvananthapuramLatest NewsKeralaNattuvarthaNews

ട്രെ​യി​ല​റിന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് തെ​ന്നി​വീ​ണ് യുവാവ് മരിച്ചു

പെ​രു​ങ്ക​ട​വി​ള വ​ട​ക​ര തോ​പ്പി​ൽ ബി​ന്ദു​നി​വാ​സി​ൽ സു​രേ​ന്ദ്ര​ൻ ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​ന്ദ് (24) ആ​ണ് മ​രി​ച്ച​ത്

ബാ​ല​രാ​മ​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബാ​ല​രാ​മ​പു​രം റി​ല​യ​ൻ​സ് സൂ​പ്പ​ർ​മാ​ർ​ക്കി​റ്റി​ലെ (സ്മാ​ർ​ട്ട് പോ​യി​ന്‍റ് ) ജീ​വ​ന​ക്കാ​ര​ൻ പെ​രു​ങ്ക​ട​വി​ള വ​ട​ക​ര തോ​പ്പി​ൽ ബി​ന്ദു​നി​വാ​സി​ൽ സു​രേ​ന്ദ്ര​ൻ ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​ന്ദ് (24) ആ​ണ് മ​രി​ച്ച​ത്.

ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ ബാ​ല​രാ​മ​പു​രം ത​യ്ക്കാ​പ​ള്ളി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ട്രെ​യി​ല​ർ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് അറസ്റ്റിൽ

അപകടത്തിൽ ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ പൊലീ​സ് ജീ​പ്പി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​കാ​ർ​ക്ക് വി​ട്ടു​കൊ​ടു​ത്തു. അ​ഭി​നേ​ഷ് സ​ഹോ​ദ​ര​നാ​ണ്. സ​ഹോ​ദ​ര​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button