
ഇടുക്കി: മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി അബ്ദുള്ള (26) ആണ് മരിച്ചത്.
മുതിരപ്പുഴയാറിൽ എല്ലക്കല്ലിന് സമീപമാണ് വിനോദ സഞ്ചാരി മുങ്ങി മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ അബ്ദുള്ള മുങ്ങിപോവുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments