Latest NewsKeralaNews

‘നൗഫൽ മുഖം നോക്കാതെ റിപ്പോർട്ട് ചെയ്യുന്ന ആൾ, സത്യം വിളിച്ച് പറഞ്ഞതിന് ആൾക്കൂട്ട ആക്രമണം’: ശ്രീലക്ഷ്മി അറയ്ക്കൽ

കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയെന്നും വേറെയും പത്തിലധികം പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്നും പെൺകുട്ടി പറയുന്ന വീഡിയോ കാണിച്ചു കൊണ്ടുള്ള റിപ്പോർട്ട് സോഷ്യൽ മീഡിയകളിൽ വൻ വിവാദത്തിന് കാരണമായിരിക്കുകയാണ്. വാർത്ത വ്യാജമാണെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ, മറ്റൊരു കൂട്ടർ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ നൗഫലിനെ കടന്നാക്രമിക്കുകയാണ്.

ഏഷ്യാനെറ്റിന്റെ റിപ്പോർട്ട് വ്യാജമാണെന്ന് ഇതനുവരെ തെളിഞ്ഞിട്ടില്ലെന്നും, നൗഫൽ മുഖം നോക്കാതെ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ആളാണെന്നും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ പറയുന്നു. സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിൽ ഒരാൾക്ക് ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വരികയാണെന്ന് ശ്രീലക്ഷ്മി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. സൈബർ ബുള്ളയിങ് കിട്ടിയവർക്ക് മാത്രമേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകൂ എന്നും ഇവർ പറയുന്നു.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വാർത്ത വ്യാജം ആണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നിട്ടും സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിൽ ഒരാൾക്ക് ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വരുന്നു. ഇയാള് politically infulenced അല്ലാത്ത reporter ആണ്. ഇയാള് ഒരു റിപ്പോർട്ട് ഒന്നും നോക്കാതെ റിപ്പോർട്ട് ചെയും. അപ്പോള് തന്നെ എനിക്ക് തോന്നി എന്തെങ്കിലും പണി പുള്ളിക്ക് കിട്ടും എന്ന്. അടുത്ത ഊഴം TV Prasad ന് ആകാനാണ് ചാൻസ്. കാരണം പുള്ളിയും ഇതുപോലെ മുഖം നോക്കാതെ റിപ്പോർട്ട് ചെയ്യുന്ന ആൾ ആണ്. കുട്ടിയുടെ സ്വകാര്യത മാനിക്കണം എന്ന് പറയുന്ന ആൾക്കാരുടെ പ്രവർത്തി കൊണ്ട് ആ കുട്ടി ആരാണ് എന്ന് ഇന്ന് നാട്ടുകാർ മൊത്തം അറിയുന്ന സ്ഥിതി വന്നു. What a contradiction!! ലാസ്റ്റ് but not ലീസ്റ്റ് , സൈബർ ബുള്ളയിങ് കിട്ടിയവർക്ക് മാത്രമേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകൂ…അത് കിട്ടാതടത്തോളം കാലം നിങ്ങളും ആരെയെങ്കിലും ആരെങ്കിലും പറയുന്ന കേട്ട് ബുള്ളി ചെയ്തൊണ്ട് ഇരിക്കും. More power to Noufal bin yousuf…. സത്യം എന്നെങ്കിലും പുറത്ത് വരട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button