പ്രമുഖ ചാനലിലെ പ്രോഗ്രാമായ സ്റ്റാര്‍ മാജിക്കിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി ലഭിച്ചിരുന്നു. പാരിപാടിയിൽ അതിഥിയായി എത്തിയ മുക്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് നിരവധി പേർ നടിക്കെതിരെ രംഗത്ത് വന്നിരുന്നു. മുക്തയ്ക്കെതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. പോസ്റ്റിനു താഴെ വ്യക്തിപരമായി അധിക്ഷേപിച്ച് കമന്റുകൾ ഇട്ടവർക്ക് മറുപടി നൽകുകയാണ് ശ്രീലക്ഷ്മി ഇപ്പോൾ. മറ്റൊരു വീട്ടിലേക്ക് ചെന്നുകയറുന്നതിനാൽ പെൺകുട്ടികൾ ക്ലീനിങ്ങും കുക്കിങ്ങും അറിഞ്ഞിരിക്കണം എന്നായിരുന്നു മുക്ത പരിപാടിയിൽ പറഞ്ഞത്. ഇത്തരം പ്രസ്താവനകൾ തീർത്തും മോശമാണെന്ന് ശ്രീലക്ഷ്മി അറയ്ക്കൽ വ്യക്തമാക്കിയിരുന്നു.
ശ്രീലക്ഷ്മി അറയ്ക്കലിന്റെ വാക്കുകൾ:
‘സമൂഹത്തിൽ സമത്വം ഉണ്ടാകാൻ വേണ്ടിയാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത്. ക്ളീനിംഗും കുക്കിംഗും ഒക്കെ പഠിച്ച് എല്ലാ കുട്ടികളും സ്വയം പര്യാപ്തരാകണം. അതുകഴിഞ്ഞ് മുക്ത പറഞ്ഞ വാക്കുകളാണ് പ്രശ്നം. ‘ഒരു പെൺകുട്ടിയല്ലേ, അവൾ എല്ലാം അറിഞ്ഞിരിക്കണം, നാളെ വേറൊരു വീട്ടിൽ കയറിച്ചെല്ലേണ്ടതല്ലേ’ എന്ന ഡയലോഗ് ആണ് പ്രശ്നം. ഫെമിനിസിറ്റുകളോ ഞങ്ങളോ ആരും ആ കുട്ടി വീട്ടുജോലികൾ ചെയ്യുന്നതിനെതിരല്ല, എല്ലാ കുട്ടികളും വളർന്നു വരുമ്പോൾ സ്വയംപര്യാപ്തരായി വളർന്നു വരണം. അതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. കാലാകാലങ്ങളായി, പെണ്കുട്ടികളായാൽ സന്ധ്യയ്ക്ക് മുടി അഴിച്ചിട്ട് നടക്കാൻ പാടില്ല. മരത്തിൽ കയറിയാൽ ചോദിക്കും, നീ ഒരു പെണ്ണല്ലേ എന്ന്. രാവിൽ എഴുന്നേറ്റില്ലെങ്കിൽ ചോദിക്കും, നാളെ വേറൊരുത്തന്റെ വീട്ടിൽ കയറിച്ചെല്ലാനുള്ളതാ, ഇങ്ങനെ കിടന്നാൽ എങ്ങനാ. കാലാട്ടാൻ പാടില്ല. ഇങ്ങനെ കുറെ ജോലികൾ ഉണ്ട്, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രമുള്ളത്. എന്റെ അമ്മയ്ക്ക് ബോധമുള്ളതുകൊണ്ട്, ഞാൻ അധികം അനുഭവിച്ചിട്ടില്ല. പെൺകുട്ടികൾ ആയാൽ ഇതെല്ലാം പേടിക്കണം എന്ന് വല്ല നിയമവും ഉണ്ടോ? ക്ളീനിംഗും കുക്കിങ്ങും എല്ലാവർക്കും ചെയ്യാവുന്നതാണ്. കല്യാണം കഴിയുന്നത് വരെയാണ് ആർട്ടിസ്റ്റ്, അതുകഴിഞ്ഞാൽ വീട്ടമ്മയാണ് എന്നും അവർ പറയുന്നത്. കല്യാണം കഴിച്ചിട്ടുള്ള ആർട്ടിസ്റ്റുകൾ ഒക്കെ എന്താ, പോയി ചത്തോ?. അതെന്താ വീട്ടച്ഛന്മാർ ഇല്ലാത്തത്.
Post Your Comments