
പത്തനംതിട്ട: തിരുവല്ലയില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പായിപ്പാട് സ്വദേശി ജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പത്തനംതിട്ട ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) സംഘം നടത്തിയ റെയ്ഡിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Post Your Comments