PalakkadKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ​നി​ന്ന് ലഹരിമരുന്നുകൾ പിടികൂടി : പ്രതി അറസ്റ്റിൽ

വി​ള​യൂ​ർ ക​ണ്ടേ​ങ്കാ​വ് ചി​റ​തൊ​ടി വീ​ട്ടി​ൽ സ​ഹ​ദ് എ​ന്ന സെ​യ്ത​ല​വി​യെ ആണ് അ​റ​സ്റ്റ് ചെ​യ്തത്

പ​ട്ടാ​മ്പി: വി​ള​യൂ​രി​ൽ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ ​നി​ന്ന് ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വും ആ​റ് ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും പി​ടി​ച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വി​ള​യൂ​ർ ക​ണ്ടേ​ങ്കാ​വ് ചി​റ​തൊ​ടി വീ​ട്ടി​ൽ സ​ഹ​ദ് എ​ന്ന സെ​യ്ത​ല​വി​യെ ആണ് അ​റ​സ്റ്റ് ചെ​യ്തത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.45-ന് ആണ് ​കാ​റി​ൽ​ നി​ന്ന് നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്ക്വാ​ഡും പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ടീ​മു​ക​ളും പ​ട്ടാ​മ്പി റേഞ്ച് എ​ക്സൈ​സ് സംഘവും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also: ‘എന്തിനാണ് സുനിൽ ഛേത്രിയെ തെറി വിളിക്കുന്നത്? അയാൾ ഇന്ത്യൻ ഫുട്ബോളിന്റെ മുഖമാണ്, എന്നും അഭിമാനം തന്നെയാണ്’: കുറിപ്പ്

ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​മോ​ൻ, മ​ല​പ്പു​റം ഐ.​ബി ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്, പാ​ല​ക്കാ​ട് ഐ.​ബി ഇ​ൻ​സ്പെ​ക്ട​ർ നൗ​ഫ​ൽ, മ​ല​പ്പു​റം ഐ.​ബി.​പി.​ഒ ഷി​ബു, പാ​ല​ക്കാ​ട് ഐ.​ബി.​പി.​ഒ​മാ​രാ​യ ആ​ർ.​എ​സ്. സു​രേ​ഷ്, വി​ശ്വ​കു​മാ​ർ, പ​ട്ടാ​മ്പി എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഹാ​രി​ഷ്, പ്രി​വ​ന്റി​വ് ഓ​ഫീസ​ർ എ​സ്. സി​ഞ്ചു, ക​മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം അ​രു​ൺ കു​മാ​ർ, കു​റ്റി​പ്പു​റം റെ​യ്ഞ്ചി​ലെ സി.​ഇ.​ഒ​മാ​രാ​യ എ.​വി. ലെ​നി​ൻ, ടി. ​ഗി​രീ​ഷ്, പ​ട്ടാ​മ്പി റെ​യ്ഞ്ച് സി.​ഇ.​ഒ​മാ​രാ​യ മ​നോ​ഹ​ര​ൻ, റാ​യ്, തൃ​ത്താ​ല റെ​യ്ഞ്ച് സി.​ഇ.​ഒ പൊ​ന്നു​വാ​വ എ​ന്നി​വ​ർ പരിശോധനയിൽ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button