
ഭോപാല്‍: ആൺസുഹൃത്തിനൊപ്പം നദീതീരത്ത് ഇരിക്കുന്നത് ചോദ്യം ചെയ്ത ആളെ യുവതി ചെരിപ്പുകൊണ്ട് അടിച്ചു. മധ്യപ്രദേശിലെ ഹൊഷംഗബാദിലാണ് സംഭവം. നര്‍മദ നദീതീരത്തെ കോരി ഘട്ടില്‍ ഇരിക്കുകയായിരുന്നു യുവാവും യുവതിയും. ഇതിനിടെയാണ് ഒരാൾ ഇവരെ സമീപിക്കുന്നത്. ഇതോടെ യുവതി ചെരിപ്പെടുത്ത് മര്‍ദിക്കുകയായിരുന്നു. സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും അതിന് മുൻപ് തന്നെ അടിവീണു.
അക്രമം കടുത്തതോടെ സമീപത്തുള്ളവര്‍ വന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇതോടെ, മർദ്ദനമേറ്റയാൾ ഇവരോട് എന്തൊക്കെയോ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ആളെ അടിക്കാനിടയാക്കിയ കാരണം വ്യക്തമല്ല. എന്നാൽ ഇരുവരും ഒരുമിച്ചിരുന്നത് ഇയാൾ ചോദ്യം ചെയ്തിരുന്നു. വിദൂര സ്ഥലത്തുനിന്നെടുത്തതാണ് വീഡിയോ. അതേസമയം ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ എതിർത്തും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് നടപടി എടുത്തിട്ടില്ല.
Post Your Comments