അട്ടപ്പാടി: അട്ടപ്പാടിയിലും തൃശൂരും വനമേഖലയില്‍ കാട്ടുതീ പിടിച്ചു. അട്ടപ്പാടിയില്‍ വീട്ടി ഊരിന് സമീപത്താണ് തീ പടരുന്നത്. മല്ലീശ്വരം മുടിയുടെ ഒരു ഭാഗമാണ് കാട്ടുതീയില്‍ കത്തുന്നത്.
സൈലന്റ് വാലിയുടെ കരുതൽ മേഖലയിലാണ് കാട്ടുതീ പടര്‍ന്നിട്ടുള്ളത്. കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂർ, തേൻവര മല, വെന്തവട്ടി എന്നിവിടങ്ങളിലായി കാട്ടുതീ പടരുന്നുണ്ട്. വനം വകുപ്പ് ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം, തൃശൂർ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്ത് വനത്തിൽ വൻ തീപിടുത്തമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30മുതൽ പടർന്നുപിടിച്ച കാട്ടുതീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഇതിനോടകം 5 കിലോമീറ്ററിൽ അധികം വിസ്തൃതിയിൽ വനം പൂർണ്ണമായി കത്തി നശിച്ചു. ജനവാസ മേഖലയുടെ അടുത്താണ് തീ പടര്‍ന്നിട്ടുള്ളത്.
പ്രദേശത്തേക്ക് അഗ്നിരക്ഷ സേനക്ക് എത്താൻ കഴിയാത്ത വഴിയാണ്. ഇത് തീ അണക്കുന്നതില്‍ വെല്ലുവിളിയായിട്ടുണ്ട്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ്.
Post Your Comments