തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത കുടയ്ക്കും മാസ്കിനും വിലക്ക്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. പൊതുപരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പാണ് വിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം മുഖ്യമന്ത്രിക്കെതിരെ സർവകലാശാലയിൽ കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചു. കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാലു പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധം കണക്കിലെടുത്ത് സർവകലാശാല കവാടത്തിനടുത്ത് വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ബാരിക്കേഡ് വെച്ച്, ഐഡി കാർഡുകൾ പരിശോധിച്ചാണ് ആളുകളെ അകത്തേക്ക് കയറ്റി വിട്ടിരുന്നത്. കറുപ്പ് വസ്ത്രമണിഞ്ഞ് എത്തിയ വിദ്യാർത്ഥികൾ ബാരിക്കേഡ് തകർത്ത് വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ പൊലീസ് തടയുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സർവകലാശാലക്ക് പുറത്ത് യൂത്ത് കോൺഗ്രസും സംഘടിച്ചിട്ടുണ്ട്.
Post Your Comments