ന്യൂഡല്‍ഹി : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്‌ഐ അതിക്രമത്തെ അപലപിച്ച് ബിജെപി, കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍. വിയോജിപ്പുകള്‍ പ്രകടിപ്പിക്കേണ്ട രീതി ഇതല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. എല്ലാ പ്രതികളെയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്യണം. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള അതിക്രമം വച്ചു പൊറുപ്പിക്കാനാകില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനെതിരായ എസ്എഫ്‌ഐ അതിക്രമത്തെ കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനെയ്റ്റും അപലപിച്ചു. ഭരണകക്ഷി ബന്ധം നിയമം കൈയിലെടുക്കാനുള്ള ലൈസന്‍സല്ല. എസ്എഫ്‌ഐ അതിക്രമം അംഗീകരിക്കാനാവില്ലെന്നും സുപ്രിയ പറഞ്ഞു.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ അതിക്രമം നടന്ന കേസില്‍ മൂന്ന് പ്രതികള്‍ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരാണ് കീഴടങ്ങിയത്. 30 ഓളം പേരാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. സെക്യൂരിറ്റിയെ അടക്കം തള്ളിമാറ്റിയാണ് ഇവര്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. ഇവര്‍ക്കെതിരെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Post Your Comments