മലയാളത്തിന്റെ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി വീണ്ടും സിനിമയിൽ സജീവമാകുകയാണ്. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ബാബു ആന്റണി മോഹന്‍ലാലിനൊപ്പമുള്ള സംഘട്ടന രംഗത്തെ കുറിച്ച് പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ.
1988-ല്‍ പുറത്തിറങ്ങിയ ‘മൂന്നാംമുറ’ എന്ന സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കുപറ്റിയ ഓര്‍മയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബാബു ആന്റണി പങ്കുവച്ചത്.
read also: രാത്രി വൈകി അത്താഴം കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന് പിന്നിൽ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘മോഹന്‍ലാലും താനും ചിത്രീകരണത്തിനിടയ്ക്ക് ടെറസിന് മുകളില്‍ കയറി വ്യായാമം ചെയ്യുമായിരുന്നു. മോഹന്‍ലാല്‍ തന്നെ എടുത്ത് ഗ്ലാസ് ടേബിളിലേക്ക് അടിക്കുന്ന ഒരു ഷോട്ടുണ്ട്. ഡ്യൂപ്പില്ലാത്ത രംഗമായിരുന്നു. മോഹന്‍ലാല്‍ എന്നെ എടുത്തുയര്‍ത്തുമ്പോള്‍ ഞാന്‍ ഗ്ലാസിലേക്ക് വീഴണം. രണ്ടു പേരും കൂടി ചെയ്തു കഴിഞ്ഞാല്‍ ശരിയാവില്ല. ഒരു സ്പെഷ്യല്‍ മൂവ് ആയിരുന്നു അത്. ടൈമിങ് വളരെ പ്രധാനമാണ്. ദൈവമേ ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ ആ രംഗത്തില്‍ അഭിനയിച്ചത്. എന്നാല്‍ എന്റെ കയ്യൊക്കെ മുറിഞ്ഞു.’
ദേഹത്ത് പലയിടങ്ങളിലും ഗ്ലാസ് തറഞ്ഞുകയറി. ആശുപത്രിയില്‍പ്പോയി. തലകുത്തി മറിയുമ്പോള്‍ തലകുത്തിയാണ് ഗ്ലാസില്‍ വീഴുന്നതെങ്കില്‍ വളരെ അപകടം സംഭവിച്ചേനേ. കഴുത്തിലൊക്കെ മുറിവുണ്ടാവും. കാല്‍ കുത്തി വീണാലും അത്രയും തന്നെ അപകടമുണ്ടാവും. എനിക്ക് ഡ്യൂപ്പിടാന്‍ താല്‍പര്യമില്ല’- ബാബു ആന്റണി പറഞ്ഞു.
Post Your Comments