കായംകുളം: കായംകുളം പത്തിയൂരിൽ വൻ സ്പിരിറ്റ് വേട്ട. വീട്ടിൽ ഒളിപ്പിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെയാണ് സംഭവം. പത്തിയൂർ കാലയിൽ വീട്ടിൽ 61 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റാണ് കായംകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ സി.ബി. വിജയൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവന്റീവ് ഓഫീസർമാരായ ആന്റണി, അൻസു പി. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് 2135 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.
Read Also : വെളുത്തുള്ളി മൊത്തവ്യാപാരിയെ പട്ടാപ്പകൽ അജ്ഞാതർ വെട്ടിക്കൊന്നു
കായംകുളം പത്തിയൂർക്കാല സജി ഭവനത്തിൽ സജീവ്, ഇയാളുടെ സുഹൃത്തായ കായംകുളം ചേരാവള്ളി പൊതുമുഖത്ത് വടക്കതിൽ സ്റ്റീഫൻ വർഗീസ് എന്നിവർ ചേർന്ന് കൈകാര്യം ചെയ്തു വന്ന സ്പിരിറ്റാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. സജീവിനെ സംഭവ സ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി സ്റ്റീഫൻ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം നടന്നുവരികയാണ്.
സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കുമാർ വി.കെ., ശരത് ബാബു കെ.ബി., അഖിൽ ആർ.എസ്., രാഹുൽ ക്യഷ്ണൻ, സുരേഷ് ഇ.ഡി. എക്സൈസ് ഡ്രൈവർ ഭാഗ്യനാഥ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈനി നാരായണൻ, സീനു വൈ. ദാസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Post Your Comments