Latest NewsNewsBusiness

കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

നിക്ഷേപകർ ഇന്ന് വ്യാപകമായി ഓഹരികൾ വിറ്റൊഴിച്ചത് വിപണിയെ നേരിയ തോതിൽ തളർത്തിയിരുന്നു

ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 501.73 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,909.35- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 129 പോയിന്റ് ഇടിഞ്ഞ് 17,321.90 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർ ഇന്ന് വ്യാപകമായി ഓഹരികൾ വിറ്റൊഴിച്ചത് വിപണിയെ നേരിയ തോതിൽ തളർത്തിയിരുന്നു. ഇന്ന് 1,540 ഓഹരികൾ ഉയർന്നും, 1,824 ഓഹരികൾ ഇടിഞ്ഞും, 141 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

അദാനി പോർട്ട്സ്, അദാനി എന്റർപ്രൈസസ്, കോൾ ഇന്ത്യ, ബിപിസിഎൽ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ടിസിഎസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇന്ന് ബിഎസ്ഇ മിഡ്ക്യാപ് സൂചികയും, സ്മോൾക്യാപ് സൂചികയും നഷ്ടം രേഖപ്പെടുത്തി.

Also Read: കള്ളപ്പണ ഇടപാട്: ഇപി ജയരാജന് കുരുക്കായി വൈദേകം റിസോര്‍ട്ടില്‍ ആദായ വകുപ്പിന്റെ റെയ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button