Latest NewsNewsBusiness

രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വീണ്ടും വർദ്ധനവ്

ഇത്തവണ ഏറ്റവും അധികം ജിഎസ്ടി വരുമാനം സമാഹരിച്ചത് മഹാരാഷ്ട്രയാണ്

രാജ്യത്തെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, ജിഎസ്ടി വരുമാനത്തിൽ 1.49 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. 2022 ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 12 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 ജനുവരിയിൽ 1.55 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചിട്ടുള്ളത്. 2022 ഏപ്രിലിന് ശേഷം ജിഎസ്ടി വരുമാനം വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്.

സിജിഎസ്ടി 27,662 കോടി, എസ്ജിഎസ്ടി 34,915 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി 75,069 കോടി, സെസ് 11,931 കോടി എന്നിങ്ങനെയാണ് ഫെബ്രുവരിയിലെ കണക്കുകൾ. ഇത്തവണ ഏറ്റവും അധികം ജിഎസ്ടി വരുമാനം സമാഹരിച്ചത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയുടെ ജിഎസ്ടി വരുമാനം 22,349 കോടി രൂപയാണ്. 10,809 കോടി വരുമാനവുമായി കർണാടക രണ്ടാം സ്ഥാനത്താണ്.

Also Read: നിത്യാനന്ദയുടെ ഹിന്ദു രാഷ്ട്രമായ ‘കൈലാസം’ ലോക ഭൂപടത്തില്‍ എവിടെയാണ്? അതിന്റെ ജനസംഖ്യ എത്രയാണ്?

shortlink

Related Articles

Post Your Comments

Related Articles


Back to top button