ത്രിപുര: തെരഞ്ഞെടുപ്പ് ഫലം ആകാംഷയോടെ വീക്ഷിക്കുകയാണ് കേരളം. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി.ജെ.പിക്ക് ആണ് നിലവിൽ ലീഡ് ഉള്ളത്. എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്നും, തങ്ങൾ തിരിച്ച് വരുമെന്നും സി.പി.എം പറയുന്നു. നിലവിലെ കണക്കനുസരിച്ച് ബി.ജെ.പി ലീഡ് ഉയർത്തുമ്പോഴും സി.പി.എം പ്രതീക്ഷ കൈവിടുന്നില്ല. യഥാർത്ഥ രാഷ്ട്രീയ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ല എക്സിറ്റ് പോൾ ഫലങ്ങളെന്നും, ഇത് ഭരണകക്ഷിയെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി സഖ്യം 25 സീറ്റുകളിൽ മുന്നിലാണ്. സിപിഎം-കോൺഗ്രസ് സഖ്യം 21 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിൽ തിപ്ര മോത്ത മുന്നിലെത്തിയത്, ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്.
അതേസമയം, നാഗാലാന്റ് ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ത്രിപുരയിലും നഗാലാന്റിലും മികച്ച മുന്നേറ്റമാണ് നിലവിൽ ബി.ജെ.പി സഖ്യം നടത്തുന്നത്. കോൺഗ്രസിനെ മഷി ഇട്ട് നോക്കിയിട്ടും കാണാനില്ലെന്ന അവസ്ഥയാണുള്ളത്. നാഗാലാന്റിൽ 1 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്.
Post Your Comments