Latest NewsNewsIndia

ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം

വിവാഹത്തിന് മുന്‍കൈ എടുത്ത് അന്തേവാസികള്‍

മുംബൈ: ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം. ഒടുവില്‍ വിവാഹത്തിലും എത്തി. മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഒരു അഗതി മന്ദിരത്തിലെ അന്തേവാസികളായ ബാബുറാവു പാട്ടീലും (76) അനുസയ ഷിന്‍ഡെ (70) യുമാണ് താരങ്ങള്‍.

Read Also: ഒന്നിച്ച് നിന്നാൽ ബി.ജെ.പിയെ പുറത്താക്കാമെന്ന സി.പി.എമ്മിന്റെ മോഹവും പൊലിഞ്ഞു, ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണം

വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കയ്യൊഴിഞ്ഞപ്പോള്‍ കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തില്‍ അഭയം തേടിയവരാണ് ഇരുവരും. കഴിഞ്ഞ രണ്ടുവര്‍ഷമായി വൃദ്ധസദനത്തില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നത്. ആദ്യം ബാബുറാവുവും അനുസയയും തമ്മില്‍ വലിയ പരിചയമൊന്നും ഇല്ലായിരുന്നെങ്കിലും പിന്നീട് എല്ലാ ദിവസവും പരസ്പരം സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ കൂടുതല്‍ അടുത്തറിഞ്ഞ ഇരുവരും നല്ല സുഹൃത്തുക്കളായി. വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും അവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ സൗഹൃദം പ്രണയമായി മാറിയതോടെ ഇനിയുള്ള ജീവിതം ഒന്നിച്ച് ജീവിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

വൃദ്ധസദനത്തിലെ മറ്റൊരു അന്തേവാസിയും പൂജാരിയുമായ ബാബാസാഹേബ് എന്നയാളാണ് ഇവരുടെ വിവാഹത്തിന് വേണ്ട എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയത്. വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടതും അദ്ദേഹം തന്നെയാണ്. വൃദ്ധസദനത്തിലെ എല്ലാ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ജാങ്കി വൃദ്ധസദനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് വൃദ്ധസദനത്തിലെ അധികാരികളും സാക്ഷികളായി. ഇവരുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button