ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ ഏഴ് ദിവസത്തെ നഷ്ടത്തിനു ശേഷമാണ് ഇന്ത്യൻ ഓഹരി വിപണി മുന്നേറ്റം കൈവരിച്ചത്. ബിഎസ്ഇ സെൻസെക്സ് 449 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,411.08- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 147 പോയിന്റ് നേട്ടത്തിൽ 17,450.90- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 2,411 ഓഹരികൾ മുന്നേറിയും, 1,097 ഓഹരികൾ ഇടിഞ്ഞും, 118 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
അദാനി എന്റർപ്രൈസസ്, നാഷണൽ അലൂമിനിയം കമ്പനി, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, ടാറ്റാ ടെലി സർവീസസ് തുടങ്ങിയവരുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ഗ്ലാൻഡ് ഫാർമ, എസ്ഡബ്ല്യു എനർജി, ടിവിഎസ് മോട്ടോർ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: രണ്ടാമത് ത്രിദിന ജപ്പാൻ മേളക്ക് നാളെ കൊടിയേറും, വേദിയാകാനൊരുങ്ങി കൊച്ചി
Post Your Comments