KeralaLatest NewsNewsBusiness

രണ്ടാമത് ത്രിദിന ജപ്പാൻ മേളക്ക് നാളെ കൊടിയേറും, വേദിയാകാനൊരുങ്ങി കൊച്ചി

വ്യവസായ രംഗത്തെ പ്രമുഖർ നയിക്കുന്ന ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്

കൊച്ചി: വേറിട്ട കാഴ്ചകളുമായി ജപ്പാൻ മേള മാർച്ച് രണ്ടിന് ആരംഭിക്കും. ഇൻഡോ- ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് ജപ്പാൻ മേള സംഘടിപ്പിക്കുന്നത്. കൊച്ചി റമദാ റിസോർട്ടിലാണ് ഇത്തവണ മേള നടക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവ് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മേള മാർച്ച് നാലിനാണ് സമാപിക്കുക.

ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളും, സേവനങ്ങളും, സാങ്കേതികവിദ്യകളും, നിക്ഷേപ സാധ്യതകളും തുടങ്ങിയവ ഉൾപ്പെടുന്നതാണ് മേള. കേരളത്തിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകൾക്ക് സൗജന്യ പ്രവേശനമാണ് ഒരുക്കിയിട്ടുള്ളത്.

Also Read: പ്രവാസികള്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാരിന്റെ തീരുമാനം

വ്യവസായ രംഗത്തെ പ്രമുഖർ നയിക്കുന്ന ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. മാർച്ച് 1 വരെയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള അവസരം. പ്രവേശന ഫീസ് അടയ്ക്കുന്നവർക്ക് മൂന്ന് ലഞ്ച്, രണ്ട് ഡിന്നർ എന്നിവ ലഭിക്കുന്നതാണ്. അതേസമയം, മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന സ്റ്റാളുകളിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button