കോഴിക്കോട്: കൊയിലാണ്ടിയിൽ ലാബ് ജീവനക്കാരിയെ സ്ഥാപനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരി സ്വദേശി ജസീല തസ്നിനെയാണ് സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് സംഭവം. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരിയാണ് മരിച്ച ജസീല. യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also : ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല കുതിക്കുന്നു, ജനുവരിയിൽ മികച്ച വളർച്ച
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments