KottayamNattuvarthaLatest NewsKeralaNews

കാർ സ്‌​കൂ​ട്ട​റു​ക​ളി​ലി​ടി​ച്ച​ശേ​ഷം കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തി: രണ്ടുപേർക്ക് പരിക്ക്

അ​പ​ക​ട​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി​യാ​യ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാരനും പ​രി​ക്കേ​റ്റു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി റോ​ഡി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ര​ണ്ടു സ്‌​കൂ​ട്ട​റു​ക​ളി​ലി​ടി​ച്ച​ശേ​ഷം കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തി. അ​പ​ക​ട​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി​യാ​യ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാരനും പ​രി​ക്കേ​റ്റു.

Read Also : ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് സുപ്രീം കോടതി; സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

​കോ​ട്ട​യം-​ചു​ങ്കം-​മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ കു​ട​യം​പ​ടി വ​ട്ട​ക്കോ​ട്ട ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30-നു ആയി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തു ​നി​ന്നു​മെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഇ​ട​വ​ഴി​യി​ൽ​ നി​ന്നും ക​യ​റി​യെ​ത്തി​യ സ്‌​കൂ​ട്ട​റി​ൽ ആ​ദ്യം ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ എ​തി​ർ​ദി​ശ​യി​ൽ ​നി​ന്നു​മെ​ത്തി​യ മ​റ്റൊ​രു സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ശേ​ഷം ഇ​തു​വ​ഴി ന​ട​ന്നു​വ​ന്ന കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മെ​ഡി​ക്ക​ൽ കോ​ളേ​ജ് കാ​ത്ത് ലാ​ബ് ജീ​വ​ന​ക്കാ​രി ദീ​പ​ (45) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലാണ്.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button