KeralaMollywoodLatest NewsNewsEntertainment

‘നാണമില്ലേ സ്ത്രീയെ എന്നും പറഞ്ഞ് രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ആരെങ്കിലും ചീത്ത വിളിക്കുമോ?: ആര്യ

രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാന്‍ ധൈര്യമില്ലാത്തവരാണ്

നടിയും അവതാരകയുമായ സുബി സുരേഷിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നയിടത്ത് രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ചുകൊണ്ട് രഞ്ജിനി അവിടെ നിൽക്കുന്നതിനെ സോഷ്യൽ മീഡിയ വിമർശിച്ചിരുന്നു. കൂടാതെ രഞ്ജിനി ലിപ്സ്റ്റിക് ഇട്ടു എന്ന് പറഞ്ഞും നടിയെ സോഷ്യല്‍ മീഡിയ ക്രൂശിക്കാന്‍ തുടങ്ങിയിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ.

READ ALSO: ഭാര്യയെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു: ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നവര്‍ രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാന്‍ ധൈര്യമില്ലാത്തവരാണ്. ഒരു പബ്ലിക്ക് ഫിഗറിനെ പബ്ലിക്കലി ക്രിട്ടിസൈസ് ചെയ്യാന്‍ ആളുകള്‍ക്ക് എളുപ്പമാണ്. സോഷ്യല്‍ മീഡിയയെ പോസറ്റീവായും നെഗറ്റീവായും ഉപയോഗിക്കാന്‍ സാധിക്കും. രഞ്ജിനി ചേച്ചിയുടെ വിഷയത്തില്‍ തന്നെ ചേച്ചിയുടെ രണ്ട് ക്ലിപ്പുകള്‍ കിട്ടിയപ്പോള്‍ തന്നെ ആളുകള്‍ നെഗറ്റീവ് കമന്റ് എഴുതി വിടുകയാണ്. കാരണം സോഷ്യല്‍ മീഡിയ വന്നതോടെ മുഖം ഇല്ലാതെ എന്തും എഴുതി വിടാനുള്ള ഫ്രീഡം ആളുകള്‍ക്ക് കിട്ടി കഴിഞ്ഞു.

കൂളിംഗ് ഗ്ലാസ് ധരിച്ച് മരിച്ച വീട്ടില്‍ പോയതിന്റെ പേരില്‍ ആരും രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ചീത്ത വിളിക്കില്ലല്ലോ. ‘നിങ്ങള്‍ക്ക് നാണമില്ലേ സ്ത്രീയെ കൂളിംഗ് ഗ്ലാസും വെച്ച് മരണ വീട്ടില്‍ നില്‍ക്കാന്‍’ എന്ന് ആരെങ്കിലും ചേച്ചിയെ നേരിട്ട് കാണുമ്പോള്‍ ചോദിക്കുമോ…. ഇല്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചെയ്യും. കാരണം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലല്ലോ. എന്ത് തോന്ന്യവാസവും ആകാമല്ലോ’- ആര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button