ആഭ്യന്തര സൂചികകൾക്ക് കാലിടറിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ ഏഴാം ദിവസമാണ് സൂചികകളിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ബിഎസ്ഇ സെൻസെക്സ് 175.58 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,288.35- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 73.10 പോയിന്റ് നഷ്ടത്തിൽ 17,392- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 944 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 2,511 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 174 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, ബജാജ് ഓട്ടോ, യുപിഎൽ, ടാറ്റാ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.6 ശതമാനവും, മിഡ്ക്യാപ് സൂചിക 1.00 ശതമാനവും ഇടിവ് നേരിട്ടു.
Also Read: വേനൽ കനക്കുന്നു, തണുപ്പിക്കുന്ന വീട്ടുപകരണങ്ങളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം
Post Your Comments