രാജ്യത്ത് വേനൽ കനത്തതോടെ തണുപ്പിക്കുന്ന വീട്ടുപകരണങ്ങളുടെ വിൽപ്പന കുതിക്കുന്നു. സാധാരണയായി മാർച്ച് മാസം മുതലാണ് റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, കൂളർ, ഫാൻ എന്നിവയുടെ വിൽപ്പന ഉയരാറുള്ളത്. എന്നാൽ, ഇത്തവണ ഫെബ്രുവരിയിൽ തന്നെ ചൂട് വർദ്ധിച്ചതോടെ പല കമ്പനികളും വലിയ വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, വരുന്ന സീസണിൽ ഉപകരണങ്ങളുടെ ഡിമാൻഡ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 40 ശതമാനം വളർച്ചയാണ് വിവിധ കമ്പനികൾ ലക്ഷ്യമിടുന്നത്. അതിനാൽ, തണുപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രത്യേക ശ്രേണി തന്നെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾ കമ്പനികൾ നടത്തുന്നുണ്ട്. ഇത്തവണ ഉപകരണങ്ങളുടെ വിൽപ്പന ഏപ്രിൽ മാസത്തിൽ ഉയരാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾ കൂടുതലായും ഉയർന്ന ശേഷിയുള്ള റഫ്രിജറേറ്ററുകളും, പൂർണമായും ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളും തിരഞ്ഞെടുക്കുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്തൃ സേവനം ഉറപ്പുവരുത്താൻ മികച്ച കളക്ഷനുകളും വിപണിയിൽ എത്തിക്കുന്നതാണ്.
Also Read: കറുപ്പിനോട് വിരോധമില്ല, അത് ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നത്: മലക്കം മറിഞ്ഞ് മുഖ്യമന്ത്രി
Post Your Comments